Malayalam lyrics

മംഗലശംഖൊലിയോടെ വരുന്നൂ

നിങ്ങൾക്കായൊരു നാളെ

ഈറൻ മിഴികൾ തുടക്കുക കാണുക

ധീരമനോഹരമാമൊരു നാളെ ((മംഗല..)

പൊട്ടി പുറത്ത് ശീവോതി

കെട്ടിനകത്ത്

കുഞ്ഞുമുഖങ്ങളിലാഹ്ലാദത്തിൻ

ചിങ്ങമുദിച്ചു

കാരുണ്യത്തിൻ സൂര്യനുണർത്തിയ

കുരുന്നു പൂവുകളേ

പോരിക പോരിക ജീവിതമൊരു നവ

ചാരുത ചാർത്തുന്നു (മംഗല...)

കുടുംബമൊരു സംഗീതം മധുര

ശ്രുതിലയമാർന്നൊഴുകുന്നു

അതിന്റെ ലഹരികളല്ലോ നിങ്ങൾ

അരുമക്കുഞ്ഞുങ്ങൾ

പിന്നിലതാ പിന്നിലതാ

എല്ലാം കണ്ടു ചിരിക്കുകയല്ലോ

പല്ലില്ലാത്തൊരു മുത്തച്ഛൻ മുൻ

പല്ലില്ലാത്തൊരു മുത്തച്ഛൻ (മംഗല..)

-------------------------------------------------

Song information

Music: വിഷ്ണു ഭട്ട്

Lyricist: ഒ എൻ വി കുറുപ്പ്

Film/album: മിനി

Explore this song