Malayalam lyrics
മേക്കരയില് തിരയടിക്കണ്.. പീലിക്കണ്ണാളേ പൂന്തിരയില് മീൻ പെടയ്ക്കണ്.. നീലക്കണ്ണാളേ ആടിയെത്തണ് പാടിയെത്തണ് ചാകരക്കോള് ഈ തുറയില് തോണിയെത്തണ നേരമിന്നാണ് വരും ഉല്ലാസക്കാലം.. നല്ലോമൽക്കാലം കയ്യോട് കൈ ചേർന്നിടാം പുതു സംഗീതം പാടി കൊണ്ടാടും മേളം പൂക്കാലം വന്നോമലേ മണ്ണിന്നുള്ളം കാണാൻ ഈ വിണ്ണിൻ നാളം വന്നേ ഏദൻ തോട്ടം താഴെ വന്നേ മിന്നും പൊന്നും ചൂടി... ആ കുഞ്ഞോടങ്ങളാടി ചെല്ലക്കാറ്റും കൂടെ പാടുന്നേ മേക്കരയില് തിരയടിക്കണ്.. പീലിക്കണ്ണാളേ പൂന്തിരയില് മീൻ പെടയ്ക്കണ് നീലക്കണ്ണാളേ ആടിയെത്തണ് പാടിയെത്തണ് ചാകരക്കോള് ഈ തുറയില് തോണിയെത്തണ നേരമിന്നാണ് ആ ...ആ സിയോണിലെ കാറ്റേ വരൂ വരൂ കൂടെ പരിമളത്തൈലം തൂകാനായ് ഇളംമഞ്ഞു വീഴും.. ഒലീവിലക്കാടായ് കടൽക്കരമാറി ഷാരോണായ് മാരിവില്ലു മാനമൊന്നു നീർത്തിടുന്നിതാ പൂ പറത്തി പ്രാവിനങ്ങൾ പാറിടുന്നിതാ മണ്ണിലാകെ നല്ലനാളു് വന്നു ചേർന്നിതാ. പാടിടുന്നു.. മാലാഖമാർ മണ്ണിന്നുള്ളം കാണാൻ ഈ വിണ്ണിൻ നാളം വന്നേ ഏദൻതോട്ടം താഴെ വന്നേ... മിന്നും പൊന്നും ചൂടി ആ കുഞ്ഞോടങ്ങളാടി ചെല്ലക്കാറ്റും കൂടെപ്പാടുന്നേ
മേക്കരയില് തിരയടിക്കണ് പീലിക്കണ്ണാളേ പൂന്തിരയില് മീൻ പെടയ്ക്കണ് നീലക്കണ്ണാളേ ആടിയെത്തണ് പാടിയെത്തണ് ചാകരക്കോള് ഈ തുറയില് തോണിയെത്തണ നേരമിന്നാണ് ഓ ..ഓ ഇടയന്റെ ഗീതം നിലാവുമായ് ചേർന്നു പരിസരമേതോ പൂങ്കാവായ് ഇനി വരും കാലം.. നിറങ്ങളിൽ നീന്തും ചിരിച്ചെപ്പു നീട്ടി സൗഭാഗ്യം മുന്തിരിപ്പൂ മുത്തണിഞ്ഞു കുഞ്ഞു വള്ളികൾ കുന്തിരിക്കം കൊണ്ടുവന്നു മഞ്ജു സന്ധ്യകൾ അന്തിവെയിൽ പൊന്നണിഞ്ഞു പള്ളിമേടയിൽ മംഗളങ്ങൾ വാസന്തമേ മണ്ണിന്നുള്ളം കാണാൻ.. ഈ വിണ്ണിൻ നാളം വന്നേ ഏദൻതോട്ടം താഴെ വന്നേ മിന്നും പൊന്നും ചൂടി ആ കുഞ്ഞോടങ്ങളാടി ചെല്ലക്കാറ്റും കൂടെപ്പാടുന്നേ മേക്കരയില് തിരയടിക്കണ് പീലിക്കണ്ണാളേ പൂന്തിരയില് മീൻ പെടയ്ക്കണ് നീലക്കണ്ണാളേ ആടിയെത്തണ് പാടിയെത്തണ് ചാകരക്കോള് ഈ തുറയില് തോണിയെത്തണ നേരമിന്നാണ് വരും ഉല്ലാസക്കാലം നല്ലോമൽക്കാലം കയ്യോട് കൈ ചേർന്നിടാം പുതു സംഗീതം പാടി കൊണ്ടാടും മേളം പൂക്കാലം വന്നോമലേ മണ്ണിന്നുള്ളം കാണാൻ ഈ വിണ്ണിൻ നാളം വന്നേ ഏദൻ തോട്ടം താഴെ വന്നേ മിന്നും പൊന്നും ചൂടി... ആ കുഞ്ഞോടങ്ങളാടി ചെല്ലക്കാറ്റും കൂടെ പാടുന്നേ
Song information
Music: വിദ്യാസാഗർ
Lyricist: റഫീക്ക് അഹമ്മദ്
Singer: രഞ്ജിനി ജോസ്ജിതിൻ രാജ്
Film/album: മറിയം മുക്ക്
Explore this song
- Singer: രഞ്ജിനി ജോസ്ജിതിൻ രാജ്
- Film / album: മറിയം മുക്ക്
- Composer: വിദ്യാസാഗർ
- Lyricist: റഫീക്ക് അഹമ്മദ്