Malayalam lyrics
ഭാർഗ്ഗവീ നീ വാ... പാട്ടുകാരീ വാ സീക്രട്ടായി വാ.. ഈ റൂട്ടിലൂടെ വാ... പാതിരാവിൽ വീടു തേടി ഓടി വന്നവളേ എന്റെ പാതി ജീവൻ ഭാർഗവീ.. നിൻ കൂടെയല്ലയോ (2) ജീവനിങ്കൽ ജോഡിയായി.. പട്ടണം ചുറ്റാം.. നമുക്കീക്വലായി സഞ്ചരിക്കാം.. ഒത്തു മരിക്കാം ബീച്ചിലെത്തി പാലം കേറി.. കപ്പലു കാണാം ഭാർഗ്ഗവീ നിന്റച്ഛനിന്ന്... ഡ്യൂട്ടിയില്ലയോ ഡ്യൂട്ടിയില്ലെന്നേ.. അച്ഛൻ വീട്ടിലുണ്ടന്നേ... നമ്മെ കണ്ടു പോയാൽ.. എല്ലൊടിച്ചു പഞ്ചറാക്കുമേ... മന്ത്രം ചൊല്ലി നിൻ കഴുത്തിൽ.. മിന്നു കെട്ടിടാം രണ്ടു ബണ്ണ് വാങ്ങി തിന്നിട്ടീ... പാർട്ടി നടത്താം പാർട്ടിക്കെത്താൻ കൂട്ടുകാർക്ക് കത്ത് നൽകിടാം പിന്നെ വേണമെങ്കിൽ വീട്ടുകാർക്ക് കമ്പി തട്ടിടാം... കമ്പി തട്ടിയാൽ... നമ്മൾ കണ്ടുമുട്ടുമേ... നമ്മെ കണ്ടു പോയാൽ... എല്ലൊടിച്ചു പഞ്ചറാക്കുമേ... ഭാർഗ്ഗവീ നീ വാ ...പാട്ടുകാരീ വാ... ഭാർഗ്ഗവീ നീ വാ ...പാട്ടുകാരീ വാ... സീക്രട്ടായി വാ.. ഈ.. റൂട്ടിലൂടെ വാ സിൽ സിൽ സിൽ സിലെ സിൽ സിൽ സിൽ സിലാലേ.. ബമ്പടിച്ചു മല്ല യുദ്ധം ചെയ്തു ജീവിയ്ക്കും... നിന്റെ തന്തയുടെ എല്ലുകൾ..ഞാൻ ഊരിയെടുക്കും തല്ലുകൊണ്ട് എല്ലൊടിഞ്ഞ കള്ളനെപ്പോലെ അയാൾ ഞൊണ്ടി ഞൊണ്ടി പോണത് ഞാൻ കണ്ട് രസിക്കും കാര്യമില്ലാതെ എന്റെ.. തന്തയെ തൊട്ടാൽ നിന്റെ ഉന്തി നിൽക്കും പല്ലുകൾ ഞാൻ.. ഊരിയെടുക്കും.. ഭാർഗ്ഗവീ നീ വാ പാട്ടുകാരീ വാ സീക്രട്ടായി വാ... ഈ റൂട്ടിലൂടെ വാ... പാതിരാവിൽ വീടു തേടി ഓടി വന്നവളേ എന്റെ പാതി ജീവൻ ഭാർഗവീ നിൻ കൂടെയല്ലയോ.. എന്റെ പാതി ജീവൻ ഭാർഗവീ നിൻ കൂടെയല്ലയോ.. എന്റെ പാതി ജീവൻ ഭാർഗവീ നിൻ കൂടെയല്ലയോ..
Song information
Music: അരുൺ രാജ്
Lyricist: ടിറ്റോ കുര്യൻ
Film/album: ഗാന്ധിനഗറിൽ ഉണ്ണിയാർച്ച
Explore this song
- Film / album: ഗാന്ധിനഗറിൽ ഉണ്ണിയാർച്ച
- Composer: അരുൺ രാജ്
- Lyricist: ടിറ്റോ കുര്യൻ