Malayalam lyrics

തക തരികിട തക തരികിട തകത തകത ധം

തധിംത തക തരികിട തകട ധികിട ധാം ധീം ധാം

തക തരികിട തകിട ധികിട ധാം ധീം ധാം

തക തരികിട തകത ധികിട ധാം ധീം ധാം

ആ...

പഹാഡി പാടൂ...

പഹാഡി പാടൂ ഗായികേ 

നിശയുടെ കാതര ഹൃദയം നിറയേ... അനുരാഗം

പഹാഡി പാടൂഗായികേ... 

നിശയുടെ രാഗില ഹൃദയം നിറയേ... പ്രിയരാഗം

പഹാഡി പാടൂ ഗായികേ ഗായികേ രാധികേ

ഝനക് ഝനക് പായൽ ബാജേ 

ഝനക് പായൽ ബാജേ 

പായൽ ബാജേ ഝും ഝും ഝനനാ

ചെമ്പകപ്പൂമണം ഒഴുകുമീ... രാവ് 

ചന്ദനപ്പൂനിലാവ് കുതിരുമീ... യാമം

പനിനീര്‍ മഴയില്‍ കുളിര്‍ ചൂടി നില്‍ക്കും 

പ്രേമാര്‍ദ്ര സുന്ദര കവിതേ...

ഉണരാം... ഉണരാം ഞാന്‍ നിന്നില്‍ ഉണരാം

മൃദുലപദചലനമണിനാദം 

ഛല്‍ ഛനന ഛനന ഛംഛനനാ

സിരകളുണരുന്ന രതിനടനം 

ഛല്‍ ഛനന ഛനന ഛംഛനനാ

മദഭരയമുനാതീരം... ഇത് മദഭരയമുനാതീരം....

പഹാഡി പാടൂ ഗായികേ ഗായികേ രാധികേ...

രാഗേന്ദു പുഷ്പങ്ങള്‍ വാടിക്കൊഴിഞ്ഞു 

വിരഹിണി കാളിന്ദിയുറങ്ങി

മാധവനില്ലാതെ... രാധികയില്ലാതെ...

കരള്‍ നൊന്തു തേങ്ങി... ഒരു പാഴ്മുളം തണ്ട്...

അന്തരാത്മാവിന്‍ രോദനം 

നംത നൊംത തനന നോം തനന

ആരുമറിയാത്ത നൊമ്പരം 

നംത നൊംത തനന നോം തനന

പരിഭവയമുനാതീരം... ഇത് പരിഭവയമുനാതീരം...

പഹാഡി പാടു ഗായികേ...

നിശയുടെ രാഗില ഹൃദയം നിറയേ... പ്രിയരാഗം

പഹാഡി പാടൂ  ഗായികേ ഗായികേ രാധികേ....

Song video

Watch on YouTube

Song information

Music: എം ജയചന്ദ്രൻ

Lyricist: എ കെ ലോഹിതദാസ്

Singer: കെ ജെ യേശുദാസ്

Raaga: പഹാഡി

Film/album: ചക്കരമുത്ത്

Explore this song