Malayalam lyrics
പറയരുതേ നീ ആരോടും അറിയരുതേ ഇന്നാരാരും പൂങ്കാറ്റല ഞാനും പൂക്കാലം നീയും ഇന്നുതൊട്ടേ ഒന്നാണെന്നു് പറയരുതേ നീ ആരോടും അറിയരുതേ ഇന്നാരാരും തേനരുവിയായെന്റെ താഴ്വരയിലെന്നും നിന്‍ പാദസര സംഗീതം തുടരുക നീ കൊലുസ്സൊന്നു കൊഞ്ചീടും കോടമലമേട്ടില്‍ നീ കൂട്ടുവരുമോ ചൂളമോടെ കൂട്ടുകാരാ എന്നുമേ എന്‍ കൂട്ടായ് നീ മെല്ലെ കുളിരഴകോ സുഖം സമ്മാനം തന്നില്ലേ (പറയരുതേ നീ ) പൂങ്കുരുവിപോലെന്നും പൂത്തുലയുമീ എന്റെ പൂന്തളികയോരോന്നും പുണരുക നീ മനസ്സൊന്നു കൊഞ്ചുന്നു മഞ്ഞുമഴ പെയ്യുമ്പോള്‍ ചൂടു തരുമോ കൂട്ടിനുള്ളില്‍ കൂട്ടുകാരീ മിന്നുമായ് നീ നാളെ പോരില്ലേ മണിയറയില്‍ വരൂ സമ്മാനം വാങ്ങീടാന്‍ (പറയരുതേ നീ)
Song information
Music: രതീഷ് വേഗ
Lyricist: വയലാർ ശരത്ചന്ദ്രവർമ്മ
Singer: തുളസി യതീന്ദ്രൻ
Film/album: എഗൈൻ കാസർഗോഡ് കാദർഭായ്
Explore this song
- Singer: തുളസി യതീന്ദ്രൻ
- Film / album: എഗൈൻ കാസർഗോഡ് കാദർഭായ്
- Composer: രതീഷ് വേഗ
- Lyricist: വയലാർ ശരത്ചന്ദ്രവർമ്മ