Malayalam lyrics
പരമാത്മാവിൻ പരമാർത്ഥത്തെ പലരും പലതായ് ചൊല്ലീ പണ്ഡിതവര്യർ പരഹൃദയജ്ഞർ പലതാം ജാതിമതസ്ഥർ കണ്ണിനു നേരേ കാണാത്തതിനും എന്തിനുമേതിനുമെല്ലാം ദൈവം എന്നൊരു പേരും ചാർത്തി ചിന്തയെ ബന്ധിതമാക്കി (പരമാത്മാവിൻ) ആചാരാനുഷ്ഠാനങ്ങൾ അന്ധവിശ്വാസങ്ങൾ ജനിച്ച മാറ്റ്ഹ്രയിൽ മതമായെത്തി പിടിച്ചുലച്ചൂ ജന്മത്തെ (ആചാരങ്ങൾ) സ്വതന്ത്രചിന്തയെ മതവ്രണത്തിൻ ഘഡ്ഗം വീശിയൊതുക്കീ മദിച്ചു നിൽപ്പൂ മതമേലാളർ പൗരോഹിത്യപരാഗങ്ങൾ... പൗരോഹിത്യപരാഗങ്ങൾ (പരമാത്മാവിൻ) മതം തെളിച്ചൊരു വഴിയിൽ മർത്യൻ നടന്നു വർഷശതങ്ങൾ വ്മ്ശഹത്യകൾ കൂട്ടക്കൊലകൾ വർഗ്ഗീയതകൾ കുടിലതകൾ (മതം) ഇരുൾ പരന്നൊരാ വഴിയിൽ മർത്യൻ പകച്ചു പോയീ പലവട്ടം ഉദിച്ചഗാധ തമസ്സിൽ പുതിയൊരു യുക്തിബോധവെളിച്ചം... യുക്തിബോധവെളിച്ചം (പരമാത്മാവിൻ)
Song video
Song information
Music: അറയ്ക്കൽ നന്ദകുമാർ
Lyricist: സജീവൻ അന്തിക്കാട്
Singer: പി ജയചന്ദ്രൻകോറസ്
Film/album: പ്രഭുവിന്റെ മക്കൾ
Explore this song
- Singer: പി ജയചന്ദ്രൻകോറസ്
- Film / album: പ്രഭുവിന്റെ മക്കൾ
- Composer: അറയ്ക്കൽ നന്ദകുമാർ
- Lyricist: സജീവൻ അന്തിക്കാട്