Malayalam lyrics
പരുമലച്ചെരുവിലെ പടിപ്പുരവീട്ടിൽ പതിനെട്ടാം പട്ട തെങ്ങു വച്ചു കണ്ണീർക്കുടത്തിൽ കാരണവൻ മോഹത്തിൻ തണ്ണീർ തേവി വെള്ളമൊഴിച്ചു കുളം തണ്ണീർ തേവി വെള്ളമൊഴിച്ചു (പരുമല..) തെങ്ങില പൂക്കുല കുരുത്തോല ഭംഗിയിണങ്ങിയ കൊരലാരം ചക്കരമാവിലെ തേൻകുരുവി ഒരു തേൻ കുരുവി അക്കരപ്പച്ചകൾ കണ്ടല്ലോ- കണ്ടല്ലോ (പരുമല..) കരളിലെ കരിക്കിന്റെ മൺകുടത്തിൽ ഇത്തിരിത്തേനിന്റെ മധുരക്കള്ള് ഒരു തുള്ളി മോന്തി കുരുവിപ്പെണ്ണ് ആ കുരുവിപ്പെണ്ണ് ആടുന്നു പാടുന്നു ലഹരി കൊണ്ട് ലഹരി കൊണ്ട് (പരുമല..)
Song video
Song information
Music: എസ് പി വെങ്കടേഷ്
Lyricist: പി ഭാസ്ക്കരൻ
Singer: മോഹൻലാൽകെ എസ് ചിത്ര
Film/album: സ്ഫടികം
Explore this song
- Singer: മോഹൻലാൽകെ എസ് ചിത്ര
- Film / album: സ്ഫടികം
- Composer: എസ് പി വെങ്കടേഷ്
- Lyricist: പി ഭാസ്ക്കരൻ