Malayalam lyrics

കാറ്റുകളോർമ്മ വീശിടും നേരം നീ

പഴയൊരു നാട്ടുപാതപോൽ ചാരേ

മലയോരങ്ങൾ മഴവിൽക്കാടായ്

മനസ്സൊരാദിമോദ്യാനമായ്

പുലർവഴിപോലേ നീ ചാരേ

ഞാൻ നിനക്കു മാത്രമുള്ള നാട്ടുപാത

കാത്തുകാത്തു തേങ്ങലായ കാട്ടുചോല

അറിയാതെ എന്റെയരികിൽ വീൻടുമെത്തി നീ

തലതല്ലുമെന്റെ നനവിലൊന്നു തൊട്ടു നീ

മലകളിൽ വരകളിൽ കിനിഞ്ഞേ

മഴകളായ് നദികളായ് നിറഞ്ഞേ

ത്താഴ്വരയതിലണയുമോ

ഒരു നാളിൽ നാം

മനസ്സിനാദിമോദ്യാനമേ

തളിരാർന്നിടുമോ പൂവിടുമോ

പടർവള്ളികളാൽ

നീർന്നുടലാർന്നാടിടുമോ

Song information

Music: ഗോവിന്ദ് വസന്ത

Lyricist: അൻവർ അലി

Singer: ഷഹബാസ് അമൻഭാവന രാധാകൃഷ്ണൻ

Film/album: പടവെട്ട്

Explore this song