Malayalam lyrics

പങ്കജവൈരിയെ ചിന്തിച്ചു പാർവ്വതി ഭക്തിമുഴുത്തു തപം തുടങ്ങി

മുപ്പുരവൈരി പ്രസാദിച്ചെഴുന്നള്ളി അദ്രിജ മുൻപിൽ നമഃശിവായ

ആനന്ദമൂർത്തി അരുൾചെയ്തു ഗൗരിയോടാശകളൊക്കെ തരുന്നതുണ്ട്

എന്നരുൾചെയ്തു ഗിരിജയ്ക്കു തന്നുടൽ പാതി കൊടുത്തു നമഃശിവായ

ഇഛകളെല്ലാം ലഭിച്ചു ശ്രീപാർവ്വതി അച്ഛനെ ചെന്നു കൈവണങ്ങി

വേളിക്കവസ്ഥ വരുത്തീ മുനീജനം കൈലാസം പുക്കു നമഃശിവായ

Song information

Music: കൈതപ്രം

Lyricist: കൈതപ്രം

Singer: സുധാ രഞ്ജിത്ത്

Film/album: അഗ്നിസാക്ഷി

Explore this song