Malayalam lyrics
(M)പകലൊളിയിൽ പനിനീർപ്പൂ പോൽ നിറമുതിരും നിൻ ചിരിമലരിൽ ഞാനൊഴുകും അലിയും നേരം. (F)ഇതൾ വിരിയും പൂക്കളിലെല്ലാംമധുനുകരും വണ്ടുകൾ പോലെ... ഇനിയൊരു നാൾ നിന്നനുരാഗം നുകരാനായ് (പകലൊളിയിൽ പനിനീർപ്പൂ) (M)നിലാവെയിൽ കായൽത്തീരം നിഴൽപ്പാട്ടു മൂളും പോലെ വിളിച്ചെന്നെ നീയും ഒന്നുചേരാനായി (F)നിലാവെയിൽ കായൽത്തീരം നിഴൽപ്പാട്ടു മൂളും പോലെ വിളിച്ചെന്നെ നീയും ഒന്നുചേരാനായി.. (M)ഒരിക്കലും കാണാക്കൂട്ടിൽ ഒരുക്കിയീ നീലാകാശം പറന്നെനിക്കുയരാനിനിയും ദൂരങ്ങൾ...... (പകലൊളിയിൽ പനിനീർപ്പൂ) (F)ഇളംകാറ്റിലാടും പൂവിൽ പരാഗമായ് തീരും നമ്മൾ ഇതൾ നീർത്തി നിൽപ്പൂ തമ്മിലലിയാനായ്... (M)ഇളംകാറ്റിലാടും പൂവിൽ പരാഗമായ് തീരും നമ്മൾ ഇതൾ നീർത്തി നിൽപ്പൂ തമ്മിലലിയാനായ്... (F)ഒരിക്കലീ മൂടൽമഞ്ഞിൻ മനസ്സിനെ പുൽകും നാളിൽ നിറയ്ക്കുമോ നീയെന്നുള്ളിൽ മോഹങ്ങൾ.. (പകലൊളിയിൽ പനിനീർപ്പൂ)
Song information
Music: ആന്റണി അബ്രഹാംവിത്സണ്‍ പിറവം
Lyricist: ആന്റണി അബ്രഹാം
Singer: കെ എസ് ചിത്ര
Film/album: ഓർമ്മകളിൽ ഒരു മഞ്ഞുകാലം
Explore this song
- Singer: കെ എസ് ചിത്ര
- Film / album: ഓർമ്മകളിൽ ഒരു മഞ്ഞുകാലം
- Composer: ആന്റണി അബ്രഹാംവിത്സണ്‍ പിറവം
- Lyricist: ആന്റണി അബ്രഹാം