Malayalam lyrics
പകലിരവുകളാം ഇരുകുതിരകളാൽ അഴകിയ നഗരത്തെരുവിതു പ്രണയം കരകവിയുമൊരെൻ നിറഹൃദയനദി- കരയിലൂടൂടൽ പലവുരു കുതറും തെരുവിതു പ്രണയം ങ്ഹുംം.. അഴിയുന്നൊരിരുളെ ങ്ഹുംം.. അലയുന്നൊരഴകെ പൊൻപടമുരിയും മുകിലുപോലി- ഴഞ്ഞുണരുക പകലായ് തിരസാഗരമോതും അനുരാഗം അതിലലിയുന്നൊരു വെൺതീരം തരൂ സാഗരമേ നിൻ ലവണജലം അഴിമുഖമാണു ഞാൻ ആ ജന്മം വരൂ നീ തൊടൂ നീ വെറുമൊരു മണലിൻ തരിയാം ഇവളെ കടലിന്റെ കടലേ പാരാവാരം പുലരുന്ന നേരം ഒരു പെരുമീനായ് തെളിയാം ഞാൻ പകലിരവുകളാം ഇരുകുതിരകളാൽ അഴകിയ നഗരത്തെരുവിതു പ്രണയം കരകവിയുമൊരെൻ നിറഹൃദയനദി- കരയിലൂടൂടൽ പലവുരു കുതറും തെരുവിതു പ്രണയം ങ്ഹുംം.. അഴിയുന്നൊരിരുളെ ങ്ഹുംം.. അലയുന്നൊരഴകെ പൊൻപടമുരിയും മുകിലുപോലി- ഴഞ്ഞുണരുക പകലായ്
Song information
Music: സുഷിൻ ശ്യാം
Lyricist: അൻവർ അലി
Singer: നേഹ എസ് നായർ
Film/album: കുറുപ്പ്
Explore this song
- Singer: നേഹ എസ് നായർ
- Film / album: കുറുപ്പ്
- Composer: സുഷിൻ ശ്യാം
- Lyricist: അൻവർ അലി