Malayalam lyrics
പാൽവർണ്ണക്കുതിരമേൽ ഇരുന്നൊരുത്തൻ ഇതാ പാമ്പിനെ എതിർക്കുവാൻ പുറപ്പെടുന്നേ.. പണ്ടത്തെ ചരിതത്തിൽ സഹദായെപ്പോലവൻ നായാടാൻ മനസ്സു കൊണ്ടൊരുക്കമായേ... ചിറകുണ്ട് ഫണമുണ്ടെന്നഹങ്കരിയ്ക്കും പാമ്പേ ഇവയൊന്നും ചിരകാലമിരിപ്പതല്ലാ.. പാരാകെ വിഷം തുപ്പും കുടിലപ്പാമ്പേ ചൊല്ല് നേരിനെ ജയിപ്പാൻ നീ കരുത്തനാണോ.. ? മനമാണാ മിടുക്കന്റെ പടക്കുതിര .. മതിയാണാ പോരാളിയ്ക്ക് തിളങ്ങും വേല് .. കുതിര തൻ കാലിൽ ചുറ്റിപ്പിടിയ്ക്കും പാമ്പേ - പിടി കുതറിക്കുളമ്പടിച്ച് കുതിയ്ക്കും വീരൻ.. നിൻ വഴികളിൽ തടയിടും ശിലകളെതിരെ പൊരുതി നിൻ എതിരിനായ് അണയുമീ നിരയിൽ കനല് വിതറി നീ ഉശിരുമായ് കളമിതിൽ കളികൾ തുടര് തുടര് നിൻ അടരിൽ നീ അനുദിനം വിജയവഴിയിലണയ് മദമടിമുടി നിറയും പാമ്പ് , മതി മതി കളി മതി നിൻ ആട്ടം രണ്ടാളിലെയൊരുവൻ മണ്ണിൽ വീഴും വരെയിനിയീ യുദ്ധം.. പകലുകളും രാവും താണ്ടി പട തുടരും നിൻ നേരേ കുടിലതയെ പാടേ നീക്കാ- നൊരു മഴു വീഴും അടിവേരിൽ അകമേയേറിയ വൈരം നിന്നിലെ വിഷമായ് മാറുമ്പോൾ വിളയാട്ടത്തിന് തീർപ്പുണ്ടാക്കാൻ വരവായേ വീരൻ..
Song information
Music: ജേക്സ് ബിജോയ്
Lyricist: സന്തോഷ് വർമ്മ
Singer: ജേക്സ് ബിജോയ്
Film/album: കടുവ
Explore this song
- Singer: ജേക്സ് ബിജോയ്
- Film / album: കടുവ
- Composer: ജേക്സ് ബിജോയ്
- Lyricist: സന്തോഷ് വർമ്മ
- Singer: ജേക്സ് ബിജോയ്ലിബിൻ സ്കറിയമിഥുൻ സുരേഷ്ശ്വേത അശോക്