Malayalam lyrics
പൗർണമി ചന്ദ്രിക പാലൊളി വീശുന്ന പനിനീർകുളിരുള്ള യാമങ്ങളിൽ നീർമിഴിക്കോണിൽ നിറയുന്നു മെല്ലെ ഓർമകൾ പണിതീർത്ത കളിവീട് ഓർമകൾ പണി തീർത്ത കളിവീട് പൗർണമി ചന്ദ്രിക പാലൊളി വീശുന്നു പനിനീർകുളിരുള്ള യാമങ്ങളിൽ നീർമിഴിക്കോണിൽ നിറയുന്നു മെല്ലെ ഓർമകൾ പണിതീർത്ത കളിവീട് ഓർമകൾ പണി തീർത്ത കളിവീട് താരാരി രാരാരി...... നെഞ്ചിൽ കുറുകണ പൂങ്കുയിലായെന്റെ ഉള്ളിൽ നുരയണ് തേനലകൾ എന്റെ ജീവന്റെ ജീവനാം പൂങ്കുരുന്നേ എന്റെ ചാരത്ത് നിന്ന് നീ മായരുതേ. വിണ്ണിൽ പറക്കുന്ന പൈങ്കിളിയോ നീയെൻ കണ്ണിൽ മയങ്ങുന്ന പൂങ്കിനാവോ നിന്റെ വാർമുടിത്തുമ്പിലെ പൂവിതളായെന്നെ ചേർക്കേണമേ എന്നെ ഓർക്കേണമേ.. പൗർണമി ചന്ദ്രിക പാലൊളി വീശുന്ന പനിനീർകുളിരുള്ള യാമങ്ങളിൽ നീർമിഴിക്കോണിൽ നിറയുന്നു മെല്ലെ ഓർമകൾ പണിതീർത്ത കളിവീട് ഓർമകൾ പണി തീർത്ത കളിവീട് താ.. രാ.. രി. രാ രാ രി......
Song information
Music: മാത്യുസ് പുളിക്കൻ
Lyricist: മൃദുലദേവി എസ്
Singer: വിദ്യാധരൻനിരഞ്ജന
Film/album: ഫ്രീഡം ഫൈറ്റ്
Explore this song
- Singer: വിദ്യാധരൻനിരഞ്ജന
- Film / album: ഫ്രീഡം ഫൈറ്റ്
- Composer: മാത്യുസ് പുളിക്കൻ
- Lyricist: മൃദുലദേവി എസ്