Malayalam lyrics

ജിം ജനക് ജിം ജനക് ജിം ജനക് ജിം ജനക്
തോം തോം തോം
ജനക് ജനക് ജനക് ജനക്
പൊൻ തിടമ്പു ചൂടും പൂവനങ്ങൾ
പൊൻ മയൂരമാടും കാനനങ്ങൾ
പുഷ്പ പക്ഷമാർന്ന മഞ്ചലേറിയെന്റെ 
 മുന്നിലിന്നു വന്നതാരു ദേവകന്യയോ
(ജിം ജനക് ജിം ജനക് ...)

പഞ്ചമങ്ങൾ പാടും ശ്യാമകോകിലം
ചാമരങ്ങൾ വീശും പുഷ്പിണീ വനം
സ്വർണ്ണ വല്ലി താനേ പൂക്കയായ്
ഹേമപുഷ്പതലം തീർക്കയായ്
അനുപമമഴകിതിൽ  നാം അതിഥികളായ് ഹോ.... (2)
(ജിം ജനക് ജിം ജനക് ...)

മേഘമേട തോറും പൊന്നു പൂശിയോ
വെൺ പിറാവു നമ്മെ തേടിയെത്തിയോ
ദൂരെ നിന്നുമേതോ ദൂതുമായ്
തൂവലേറിയരികെ വരികയായ്
ഉയിരിലയിൽ  സമലതകൾ ശ്രുതിലയമായ് ഹോ..(2)
(ജിം ജനക് ജിം ജനക് ...)

Song information

Music: രവീന്ദ്രൻ

Lyricist: കെ ജയകുമാർ

Singer: രവീന്ദ്രൻമോഹൻലാൽ

Film/album: ബട്ടർ‌ഫ്ലൈസ്

Explore this song