Malayalam lyrics
പുലരിയുടെ പല്ലക്കു വന്നേ അതിലാരു ഗന്ധർവനോ ഇലതകിലു കൊമ്പുകുഴലോടെ...മേളം ഇനിയിവിടെ താ തക്രിതിയോ ഈ ഭൂമി നീളെ നീർമാതളങ്ങൾ പൂമാല നീട്ടുന്ന ഹേമന്തമാണിന്നു പുലരിയുടെ പല്ലക്കു വന്നേ അതിലാരു ഗന്ധർവ്വനോ ഈ മൺകുടിൽ മണിമേടയായ് പൊൻതാരകങ്ങൾക്കു പാട്ടായ് ഇന്നു സന്താന സാഫല്യമോടെ കാഞ്ചന പൂന്തൊട്ടിലാട്ടാൻ പൂമങ്കമാരോടി വന്നില്ലയോ ഏകാന്ത തീരത്തിലേതോ മാമാങ്ക മേളം മുഴങ്ങി കാണാത്ത പൂരങ്ങളോരോന്നരങ്ങേറി പുലരിയുടെ പല്ലക്കു വന്നേ അതിലാരു ഗന്ധർവ്വനോ മേഘങ്ങളെ മഴനീരു താ ഈ മണ്ണിലീവിണ്ണിലാകെ ഇന്നു വേനൽക്കിനാവുകൽ മാത്രം മാലാഖ വാഴേണ്ട വീട്ടിൽ വാളോങ്ങി വന്നോരു പോരാടവേ മൂവന്തി ദീപം പൊലിഞ്ഞേ ചീവീട് രാഗം പകർന്നേ ചേരാത്ത വേഷങ്ങളോരോന്നരങ്ങേറി പുലരിയുടെ പല്ലക്കു വന്നേ അതിലാരു ഗന്ധർവനോ ഇലതകിലു കൊമ്പുകുഴലോടെ...മേളം ഇനിയിവിടെ താതക്രിതിയോ ഈ ഭൂമി നീളെ നീർമാതളങ്ങൾ പൂമാല നീട്ടുന്ന ഹേമന്തമാണിന്നു പുലരിയുടെ പല്ലക്കു വന്നേ അതിലാരു ഗന്ധർവ്വനോ ഇലതകിലു കൊമ്പുകുഴലോടെ...മേളം ഇനിയിവിടെ താതക്രിതിയോ
Song video
Song information
Music: അലക്സ് പോൾ
Lyricist: പി കെ ഗോപി
Singer: എം ജി ശ്രീകുമാർകോറസ്
Raaga: മോഹനം
Film/album: മക്കൾ മാഹാത്മ്യം
Explore this song
- Singer: എം ജി ശ്രീകുമാർകോറസ്
- Film / album: മക്കൾ മാഹാത്മ്യം
- Composer: അലക്സ് പോൾ
- Lyricist: പി കെ ഗോപി