Malayalam lyrics

പുലരികൾ സന്ധ്യകൾ പൂക്കൾ വിതറി

പതിവിലും  കുളിരുമായ് കാറ്റലയിളകി

മഴവിൽ വർണ്ണപരാഗം ചിറകിൻ ചാരുതായാക്കി

വരവായേതോ മായാശലഭം

( പുലരികൾ ... )

 

ഏതുനെഞ്ചിൽ കൈ തൊടാൻ വന്നിറങ്ങി തൂമഴ

ഏതു മെയ്യിൽ ചാർത്തുവാൻ ആട നെയ്തു മഞ്ഞല

കൊതിയോടെ നമ്മെ വരവേൽക്കയാവാം 

മലർവാകയല്ലികൾ കൊണ്ടൂമൂടിയ നാട്ടുമൺപാത

  ( പുലരികൾ ... )

Song information

Music: ഗിരീശൻ എ സി

Lyricist: സന്തോഷ് വർമ്മ

Singer: ഗിരീശൻ എ സി

Film/album: ഐസ് ഒരതി

Explore this song