Malayalam lyrics
പീലികമ്മലണിഞ്ഞവളെ നീലകണ്ണെഴുത് വാലിട്ടുലയും കൂന്തൽചുരുളിൻ വാകപൂചൂട് ചന്ദനവട്ട പൊട്ടിടുവാൻ ചന്തമിണങ്ങും ചാന്തുണ്ടേ പണ്ടമൊരുക്കാൻ കാക്കപൊന്നുണ്ടേ [ പീലികമ്മലണി.... അമ്പലമുറ്റത്തേതോ ചെമ്പകമൊട്ടിൻ കൂട്ടിൽ അന്തിമിനുങ്ങും കാറ്റിൻ തമ്പുരുനാദം കേൾക്കാം ചെണ്ടയുടുക്കും ശംഖ് കാവിൽ കേൾക്കാം തൊഴുതു മടങ്ങും നിന്നെ ഭഗവതിയായെൻ നെഞ്ചിൻ നടയിലിരുത്തി പൊന്നും മിന്നും ചാർത്താം [ പീലികമ്മലണി... കന്നിനിലാവത്തേതോ കാട്ടുകടമ്പിൻ ചോട്ടിൽ കുത്തുവിളക്കിൽ മിന്നി പുത്തൻ കൈത്തിരിനാളം ഓട്ടു വിളക്കായുളളിൽ നീയും മിന്നി നിഴലുവിരിക്കും പായിൽ കുളിരു പുതയ്ക്കും നമ്മിൽ പുലരി ചുരത്തും മഞ്ഞോ തണ്ണീർ കാറ്റോ [ പീലികമ്മലണി...
Song video
Song information
Music: വിൽസൺ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: എം ജി ശ്രീകുമാർ
Film/album: ഫാഷൻ പരേഡ്
Explore this song
- Singer: എം ജി ശ്രീകുമാർ
- Film / album: ഫാഷൻ പരേഡ്
- Composer: വിൽസൺ
- Lyricist: ഗിരീഷ് പുത്തഞ്ചേരി