Malayalam lyrics

പിറന്ന മണ്ണിലു കുളിരുകോരണ വിരുന്നുകാരികളെ (2)

താലോലമാടി തില്ലാന പാടണ തണ്ണീര്‍ തുള്ളികളേ

അഴകലയായ്‌ ഞങ്ങടെ അകംപൊരുളായി (2)

ഒഴുകീ ഒഴുകീ ഇതിലേ തരുവും മനവും തഴുകി വരൂ (പിറന്ന..)

മണ്ണില്‍ നിന്ന് വിണ്ണിലേക്കു മേലൊട്ടൊരു മാരി

മണ്ണില്‍ നിന്ന് വിണ്ണിലേക്കു മേലൊട്ട്‌ ചേലൊത്ത മാരി

താളം തുള്ളെടി പെണ്ണാളെ താമരപ്പൂവൊത്ത പെണ്ണാളെ

മോഹം പൊട്ടിമുളയ്ക്കണു മോതിരം മാറാന്‍ വന്നാട്ടെ

ആടും മയിലേ പാടും കുയിലേ (2)

പെണ്ണിന്‍ കല്യാണത്തിനു താളം മേളം കേട്ടല്ലോ? (പിറന്ന..)

ജുമ്പാലേ  ജുംമ്പാലേ ജുമ്പാലേ  ജുംമ്പാലേ

ജുമ്പാലേ  ജുംമ്പാലേ  ജുമ്പാലേ  ജുംമ്പാലേ

കണ്ണില്‍ നിന്നു കണ്ണിലേക്കു നീളുന്നുണ്ടൊരു മിന്നല്‍

കണ്ണില്‍ നിന്നു കണ്ണിലേക്കു നീളണ പാളണ മിന്നല്‍

ഉള്ളം തുടിക്കണ പെണ്ണാളെ

കള്ളക്കണ്ണെറിയണ പെണ്ണാളെ കൂടെ നെഞ്ചിലൊരുങ്ങിയും

കൂടെ വരാം ഞാന്‍ ആണാളെ

കുന്നിന്‍ ചരുവിലേ മേയും മുകിലേ (2)

താലി മംഗലമായല്ലോ

മിന്നും പൊന്നും കണ്ടല്ലോ (പിറന്ന..)

Song video

Watch on YouTube

Song information

Music: ഔസേപ്പച്ചൻ

Lyricist: യൂസഫലി കേച്ചേരി

Singer: ഫ്രാങ്കോഗംഗ

Film/album: ദീപങ്ങൾ സാക്ഷി

Explore this song