Malayalam lyrics
പുതുമകൾ പലതുമായി സമയമേ നീ വന്നുവോ സിരകളിൽ ലഹരിയോ ഉലകാമാകെ കണ്ടിടാൻ പാറിപറക്കാൻ തെന്നലാവാം പാടിതുടിയ്ക്കാൻ പാട്ടു തേടാൻ നൂറു കഥകൾ നീട്ടിയുണരും ഈ തെരുവഴികളിലായി കൂട്ടു പിരിയാം കൂട്ടമുയരെ നീർത്തും ചിറകുകളിൽ പാറിപറക്കാൻ തെന്നലാവാം പാടിതുടിയ്ക്കാൻ പാട്ടു തേടാൻ.... പുതുമകൾ പലതുമായി സമയമേ നീ വന്നുവോ സിരകളിൽ ലഹരിയോ ഉലകാമാകെ കണ്ടിടാൻ .... കൂടിനണികള് നീക്കിയുണരണ്.. യൗവനമൊഴുകുകയായി... ആയ നിറയണ് തീരനഗരവും ഇന്നൊരു സുന്ദരിയായി കുഞ്ഞു സ്വരകളിൽ തെല്ലു കൊസരയിൽ അങ്ങനെ കസറിടവേ കൺകൾ ഏറിയണ നീണ്ട വലകളിൽ വീണേ ചെറു കിളികൾ അതിരോ ...മറക്കാം ... അതിരോ..മറക്കാം ഇതിലെ വിളിക്കാം നൂറു നിറങ്ങൾ വാനിൽ മിന്നുകയായി... പാറിപറക്കാൻ തെന്നലാവാം പാടിതുടിയ്ക്കാൻ പാട്ടു തേടാൻ നൂറു കഥകൾ നീട്ടിയുണരും ഈ തെരുവഴികളിലായി കൂട്ടു പിരിയാം കൂട്ടമുയരെ നീർത്തും ചിറകുകളിൽ പാറിപറക്കാൻ തെന്നലാവാം പാടിതുടിയ്ക്കാൻ പാട്ടു തേടാൻ....
Song information
Music: ഷാൻ റഹ്മാൻ
Lyricist: മനു മൻജിത്ത്
Singer: വിനീത് ശ്രീനിവാസൻഷാൻ റഹ്മാൻ
Film/album: പ്രകാശൻ പറക്കട്ടെ
Explore this song
- Singer: വിനീത് ശ്രീനിവാസൻഷാൻ റഹ്മാൻ
- Film / album: പ്രകാശൻ പറക്കട്ടെ
- Composer: ഷാൻ റഹ്മാൻ
- Lyricist: മനു മൻജിത്ത്