Malayalam lyrics

രാധാ ...

പ്രണയമയി ഈ രാധാ ..വിരഹിണി രാധ

പ്രണയമയി ഈ രാധാ ..വിരഹിണി യദു രാധ

സ്മര താപമായലയുന്നൊരു യമുനാ തരംഗമിവൾ  കൃഷ്ണാ...

പ്രണയമയി ഈ രാധാ ..വിരഹിണി യദു രാധ...

പീലിയിലെ...പീലിയിലേ കണ്മണിപ്പോൽ ആളുകയാണോ

കണ്ണനുള്ളിൽ നീ ...

വനമാലീതൻ മണിവേണുവിൽ

നീ.. നാദമായ് ഒഴുകുന്നുവോ

രസലാസ്യവതീ...രസലാസ്യവതി വനപൗർണമി നീ.. രാധ

നിൻ പ്രണയമയി നീ.. രാധ...വിരഹിണി യദു രാധാ

ആ ...ആ ...

ഗോപിക തേടി നീൾ മിഴിയാൾ

ശ്യാമ മനോഹര രൂപം ...

ദ്വാരകേ ...പ്രിയ ദ്വാരകേ...

അറിയുന്നുവോ അനുരാഗിതൻ ഹൃദയോന്മദം

രതിസാരമയി ജലനൂപുരമായ്

തിരയായ് പടരും രാധാ...

പ്രണയമയി ഈ രാധാ ..വിരഹിണി യദു രാധ

സ്മര താപമായലയുന്നൊരു യമുനാ തരംഗമിവൾ  കൃഷ്ണാ...

പ്രണയമയി ഈ രാധാ ..വിരഹിണി യദു രാധ

ആ ....ആ...

Song information

Music: എം ജയചന്ദ്രൻ

Lyricist: റഫീക്ക് അഹമ്മദ്

Singer: ശ്രേയ ഘോഷൽവിജയ് യേശുദാസ്

Raaga: കീരവാണി

Film/album: ആമി

Explore this song