Malayalam lyrics

പ്രണയനിലാവിന്റെ കുളിരുള്ള രാത്രിയിൽ

ഇരുളും വെളിച്ചവും ഇട കലർന്നു

ഹൃദയ വികാരങ്ങൾ പ്രിയമുള്ള പൂക്കളായ് 

ശലഭ സാന്നിധ്യവും കാത്തിരുന്നു

ഒരു പുഞ്ചിരിപ്പൂവു പോലെ വിഷാദവും

പതിവു പോൽ വന്നു പോയി ഓ..

പതിവു പോൽ വന്നു പോയി

(പ്രണയനിലാവിന്റെ..)

തുമ്പപ്പൂവുകൾ തോറും കിനാവിന്റെ തുമ്പികൾ നൃത്തമാടും

നീർത്ത തൂവൽ പോലെ ദൂരെ തീവണ്ടികൾ

വേച്ചു പോകും ഈ തീരങ്ങളിൽ

ഇരുളും വെളിച്ചവും ഇട കലർന്നെത്തവേ

തുടരുകയാണീ യാത്ര

തുടരുകയാണീ യാത്ര

(പ്രണയനിലാവിന്റെ..)

ആകാശവീഥിയാം പൊയ്കയിലോർമ്മകൾ

നീന്തുമീ ശ്യാമരാവിൽ

പൂർണ്ണേന്ദു ലേഖയാം പൂത്ത സ്വപ്നങ്ങളിൽ

കാണുന്നാതാരെ ഈ രാവിൽ

യാത്രകൾ ജീവിതം പോലെ വിചിത്രമായ്

നേർത്തു പോകുന്നനുരാഗം

നിന്നെ ഓർത്തു പോകുന്നവിരാമം

(പ്രണയനിലാവിന്റെ..)

Song video

Watch on YouTube

Song information

Music: എം ജി ശ്രീകുമാർ

Lyricist: മുരുകൻ കാട്ടാക്കട

Singer: കെ കെ നിഷാദ് പ്രീതി വാര്യർ

Film/album: ഒരു നാൾ വരും

Explore this song