Malayalam lyrics
(ജതികൾ) പ്രണയാര്‍ദ്ര മോഹജതികള്‍ ആരോമലാള്‍ക്ക് വേണ്ടി ഇനിയീ ജന്മം എന്നോമലേ നിനക്ക് വേണ്ടി.... (പ്രണയാര്‍ദ്ര....) (ജതികൾ) കുങ്കുമ പൂക്കള്‍ വിടരുന്നൂ മഞ്ജീരനാദം കേള്‍ക്കുമ്പോള്‍ ശാരദ രാവുകള്‍ പാടുന്നൂ നിന്‍ കാല്‍ചിലമ്പൊലി ഉണരുമ്പോള്‍ മാനോടും നിന്‍ പദഗതിയില്‍ മയിലാടും നിന്‍ സ്വരമഴയില്‍... (പ്രണയാര്‍ദ്ര....) (ജതികൾ) ശിലകള്‍ പോലും അലിയുന്നു നിന്‍ മന്ദഹാസം പൊഴിയുമ്പോള്‍ ഗോപുര ശില്‍പ്പം മിഴിതുറന്നൂ നിന്‍ പൂവിരല്‍ മെല്ലെ തഴുകുമ്പോള്‍ നീയുണരുമ്പോള്‍ പൊന്‍പുലരീ നീയാണെന്‍ മനസ്സിന്‍ നവരാത്രി... (പ്രണയാര്‍ദ്ര....) (ജതികൾ)
Song video
Song information
Music: ഔസേപ്പച്ചൻ
Lyricist: കൈതപ്രം
Singer: ബിജു നാരായണൻകോറസ്
Film/album: സുവർണ്ണ സിംഹാസനം
Explore this song
- Singer: ബിജു നാരായണൻകോറസ്
- Film / album: സുവർണ്ണ സിംഹാസനം
- Composer: ഔസേപ്പച്ചൻ
- Lyricist: കൈതപ്രം