Malayalam lyrics
പ്രിയമുള്ളവനേ... പ്രിയമുള്ളവനേ...പ്രിയമുള്ളവനേ.... വിരഹവുമെന്തൊരു മധുരം മുറിവുകളെന്തൊരു സുഖദം പ്രിയമുള്ളവനേ... പ്രിയമുള്ളവനേ... വിരഹവുമെന്തൊരു മധുരം... ആ... മുറിവുകളെന്തൊരു സുഖദം ഒറ്റക്കു നിൽക്കേ ഓർക്കാതെ മുന്നിൽ വന്നു നിന്നില്ലേ.... അക്കരെക്കേതോ തോണിയിലേറി പെട്ടെന്നു പോയില്ലേ.... അന്നു രാവിൽ ആ ചിരിയോർത്തെൻ നോവു മാഞ്ഞില്ലേ... വിരഹവുമെന്തൊരു മധുരം.. പ്രിയമുള്ളവനേ... പ്രിയമുള്ളവനേ... വിരഹവുമെന്തൊരു മധുരം ആ.. മുറിവുകളെന്തൊരു സുഖദം ആ കടവിൽ നീ.. ഇപ്പോഴുമെന്നേ... കാത്തു നിൽക്കുകയോ... ഒത്തിരി ചൊല്ലാനുള്ളതെല്ലാം ആ പുഴ ചൊല്ലിയില്ലേ... എന്റെ പ്രേമം ആ വിരി മാറിൽ കൊത്തിവച്ചില്ലേ... വിരഹവുമെന്തൊരു മധുരം.. പ്രിയമുള്ളവനേ... പ്രിയമുള്ളവനേ... വിരഹവുമെന്തൊരു മധുരം മുറിവുകളെന്തൊരു സുഖദം.. പ്രിയമുള്ളവനേ...
Song information
Music: രമേഷ് നാരായൺ
Lyricist: റഫീക്ക് അഹമ്മദ്
Singer: മധുശ്രീ നാരായൺ
Film/album: എന്ന് നിന്റെ മൊയ്തീൻ
Explore this song
- Singer: മധുശ്രീ നാരായൺ
- Film / album: എന്ന് നിന്റെ മൊയ്തീൻ
- Composer: രമേഷ് നാരായൺ
- Lyricist: റഫീക്ക് അഹമ്മദ്