Malayalam lyrics

പ്രിയമൊരു വാക്കിന്‍റെ നിമിഷത്തില്‍

നീയെന്‍റെ പ്രണയത്തെ വായിച്ചിരുന്നൂ  

അതിലൊരു ശ്രുതി തെറ്റി ഇടറിയാല്‍

നീയെന്‍റെ ഹൃദയത്തെ നോവിച്ചിരുന്നൂ

(പ്രിയമൊരു വാക്കിന്‍റെ)

ഒരു ചിപ്പിയെടുത്തു നീ ചോദിച്ചൂ

എവിടെയാണ് ഒളിപ്പിച്ചതോമനേ പ്രണയ മുത്ത്‌

ഒരു മുത്തം തന്നു നീ ചോദിച്ചൂ

എവിടെയാണ് ഒളിപ്പിച്ചതെനിക്കുള്ള

പ്രണയ സ്വര്‍ഗ്ഗം,പ്രണയ സ്വര്‍ഗ്ഗം...

(പ്രിയമൊരു വാക്കിന്‍റെ)

ഒരു പുഷ്പമെടുത്തു നീ ചോദിച്ചൂ

എവിടെയാണ് ഒളിപ്പിച്ചതോമലേ പ്രണയ ഗന്ധം

ഒരു രാത്രി എന്നോട് ചോദിച്ചൂ

എവിടെ നാം ഒളിപ്പിച്ചു ജീവന്‍റെ

തരള സ്വപ്നം, തരള സ്വപ്നം....

പ്രിയമൊരു വാക്കിന്‍റെ നിമിഷത്തില്‍

നീയെന്‍റെ പ്രണയത്തെ വായിച്ചിരുന്നൂ  

അതിലൊരു ശ്രുതി തെറ്റി ഇടറിയാല്‍

നീയെന്‍റെ ഹൃദയത്തെ നോവിച്ചിരുന്നൂ  

നോവിച്ചിരുന്നൂ...നോവിച്ചിരുന്നൂ...

നോവിച്ചിരുന്നൂ.......

Song video

Watch on YouTube

Song information

Lyricist: പി കെ ഗോപി

Singer: ജി വേണുഗോപാൽ

Film/album: പ്രണയാർദ്രം - ആൽബം

Explore this song