Malayalam lyrics
പ്രിയനു മാത്രം ഞാൻ തരാം മധുരമീ പ്രണയം കരളിനേഴഴകിൽ തൊടും കവിതയീ പ്രണയം അതിലൂറുമീണമൊഴുകും പ്രണയ മുന്തിരികൾപൂക്കും എന്റെ പ്രിയനു മാത്രം ഞാൻ തരാം മധുരമീ പ്രണയം കരളിനേഴഴകിൽ തൊടും കവിതയീ പ്രണയം വെയിലിൻ തൂവൽ പ്രണയം കുയിലിൻ കൂവൽ പ്രണയം മുകിലിൻ മഴയും പ്രണയമയം ഹോ ഹോ മലരിന്നിതളിൽ പ്രണയം വണ്ടിൻ ചുണ്ടിൽ പ്രണയം താരും തളിരും പ്രണയം ഹോ ഹോ.. തൂവെണ്ണിലാവിൽ രാവിന്റെ പ്രണയം നിന്നെക്കുറിച്ചു ഞാനെൻ നെഞ്ചിൽ കുറിച്ചു വെച്ച ഗാനം മുഴുവൻ പ്രണയം എന്റെ പ്രിയനു മാത്രം ഞാൻ തരും മധുരമീ പ്രണയം കരളിനേഴഴകിൽ തൊടും കവിതയീ പ്രണയം അരികിൽ നിന്നാൽ പ്രണയം അകലെ കണ്ടാൽ പ്രണയം മൗനം പോലും പ്രണയമയം ഹോ ഹോ മൊഴിയിൽ കൊഞ്ചും പ്രണയം മിഴിയിൽ തഞ്ചും പ്രണയം ചലനം പോലും പ്രണയമയം ഹോ..ഹോ... പ്രേമോപഹാരം താരാതടങ്ങൾ ആകാശഗംഗയിലെ ആശാതരംഗങ്ങളിൽ ആരോ പാടും പ്രണയം ഹേ...(പ്രിയനു...)
Song video
Song information
Music: എം ജയചന്ദ്രൻ
Lyricist: കൈതപ്രം
Singer: വിജയ് യേശുദാസ്ശ്വേത മോഹൻ
Raaga: ദർബാരികാനഡ
Film/album: റോബിൻഹുഡ്
Explore this song
- Singer: വിജയ് യേശുദാസ്ശ്വേത മോഹൻ
- Film / album: റോബിൻഹുഡ്
- Composer: എം ജയചന്ദ്രൻ
- Lyricist: കൈതപ്രം