Malayalam lyrics
പിരിയുകയാണോ സഖി നമ്മൾ മറയുകയാണോ നിൻ നിഴലും (2) എരിയുമീ ആത്മ.. നൊമ്പരപൂക്കളായി നിറയുകയാണോ നിൻ മനവും നനയുകയാണോ നീൾമിഴിയും പിരിയുകയാണോ സഖി നമ്മൾ മറയുകയാണോ നിൻ നിഴലും കാലപ്രവാഹമേ നിന്റെയീ ഗദ്ഗദം നിശ്ചലമാകുമോ ഒരു നാളിൽ ശൂന്യത തീർത്തൊരു കളിവീട് പോലെ തകരുകയാണോ ഈ ജീവിതം.. തകരുകയാണോ ഈ ജീവിതം.. പിരിയുകയാണോ സഖി നമ്മൾ മറയുകയാണോ നിൻ നിഴലും മോഹങ്ങളെന്നും വർണ്ണങ്ങൾ തൂകി പീലി വിടർത്തും നിമിഷങ്ങളിൽ സായന്തനത്തിന്റെ ജാലകവാതിലിൽ തനിച്ചായിരിക്കയോ എന്റെ ജന്മം തനിച്ചായിരിക്കയോ എന്റെ ജന്മം പിരിയുകയാണോ സഖി നമ്മൾ മറയുകയാണോ നിൻ നിഴലും എരിയുമീ ആത്മ.. നൊമ്പരപൂക്കളായി നിറയുകയാണോ നിൻ മനവും നനയുകയാണോ നീൾമിഴിയും പിരിയുകയാണോ സഖി നമ്മൾ മറയുകയാണോ നിൻ നിഴലും
Song video
Song information
Music: വിജയകുമാർ പുറമേരി
Lyricist: രമേഷ് മണിയത്ത്
Film/album: നാട്ടരങ്ങ്
Explore this song
- Film / album: നാട്ടരങ്ങ്
- Composer: വിജയകുമാർ പുറമേരി
- Lyricist: രമേഷ് മണിയത്ത്