Malayalam lyrics

പൂമരച്ചില്ലയിൽ.. കൂടൊന്നു കൂട്ടുവാൻ

സ്വപ്നങ്ങൾ നെയ്യുന്ന ശലഭങ്ങളേ

പൂമരച്ചില്ലയിൽ.. കൂടൊന്നു കൂട്ടുവാൻ

സ്വപ്നങ്ങൾ നെയ്യുന്ന ശലഭങ്ങളേ..

കണ്ടിട്ടും കാണാതെ കിനാവിന്റെ പൂവാടിയിൽ

രാത്രിമഴ തോരാതെ പെയ്യുകയോ (2)

പൂമരച്ചില്ലയിൽ... കൂടൊന്നു കൂട്ടുവാൻ

സ്വപ്നങ്ങൾ നെയ്യുന്ന ശലഭങ്ങളേ

ഇതൾചൂടും അനുരാഗ സുഗന്ധമാം മൊട്ടുകൾ

ഒളികണ്ണാൽ നോക്കിടുമ്പോൾ (2)

താനേ തുളുമ്പിടും താരുണ്യ സങ്കല്പം

നാണിച്ചു നിൽക്കയാണോ (2)

പൂമരച്ചില്ലയിൽ കൂടൊന്നു കൂട്ടുവാൻ

സ്വപ്നങ്ങൾ നെയ്യുന്ന ശലഭങ്ങളേ

കളിവാക്കിനാലിന്നും.. സൗഹൃദം പങ്കിടാൻ

പരസ്പരം.. അടുത്തിടുമ്പോൾ (2)

ആരോ.. വിരൽതൊടും ഹൃദയ തംബുരു.. അതിൽ

പ്രണയത്തിൻ ശ്രുതിയുണർന്നു (2)

പൂമരച്ചില്ലയിൽ.. കൂടൊന്നു കൂട്ടുവാൻ

സ്വപ്നങ്ങൾ നെയ്യുന്ന ശലഭങ്ങളേ

പൂമരച്ചില്ലയിൽ.. കൂടൊന്നു കൂട്ടുവാൻ

സ്വപ്നങ്ങൾ നെയ്യുന്ന ശലഭങ്ങളേ..

കണ്ടിട്ടും കാണാതെ കിനാവിന്റെ പൂവാടിയിൽ

രാത്രിമഴ തോരാതെ പെയ്യുകയോ (2)

പൂമരച്ചില്ലയിൽ... കൂടൊന്നു കൂട്ടുവാൻ

സ്വപ്നങ്ങൾ നെയ്യുന്ന ശലഭങ്ങളേ

Song information

Music: സേവിയർ ചെറുവള്ളി

Lyricist: സേവിയർ ചെറുവള്ളി

Singer: അഭിജിത്ത്‌ കൊല്ലം

Film/album: അറിയാതെ ഇഷ്ടമായ്

Explore this song