Malayalam lyrics
തേജസ്വിനിയാറിൻ തീര വാസിനി പൊതാവൂരിലെ പൂമാലികേ ഹരിത ശോഭിതം പൂജിതം ഭഗവതി നിൻ തിരു സന്നിധി ശ്രീ പൊതാവൂരിലമരുന്ന പൂമാല കാവിലെയമ്മേ മേലേടത്തറ എത്തീടാം കൈവണങ്ങിടമടിയങ്ങൾ (കോറസ് ) (തേജസ്‌വീനി ) കാമന്ന് പൂജിക്കാൻ പൂവിറുത്ത് ശക്തി ചൈതന്യമായ് പൂമാലിക ആമാ ലന്മാരുമായ അണിഞ്ഞൊരുങ്ങി അഴകാം മലനാട്ടിൽ കപ്പലിറങ്ങി ചീമേനി ശാസ്താവിൻ സവിധമെത്തി കൂടിയിരുന്നു പൊതാവൂരിലായ് (കോറസ് ) നെൽക്കതിർ മോഹിച്ചു വന്നോരമ്മേ പൊൻകതിരൊളിയായി ശ്രീ ചൊരിയു പൂമാരുതനും ആര്യക്കരമ്മയും നിത്യ ചൈതന്യമാകും സന്നിധി (കോറസ് ) നിറ ചൈതന്യമായ് പരിലസിക്കും വിളിപ്പുറത്തെത്തുന്നു ഗുളിക രാജൻ രക്തേശ്വരിയും വിഷ്ണു മൂർത്തിയും മുണ്ട്യ തൻ മതിലകം മരുവിടുന്നു ആളുന്നൊരഗ്നിയിൽ ജ്വലനമായി വൈഷ്ണവ കലയാം തീച്ചാമുണ്ടി (കോറസ് )
Song information
Music: ശോബിൻ ടി
Lyricist: ബൈജു കാങ്കോൽ
Singer: സുരേഷ് പള്ളിപ്പാറഅഭിലാഷ്സജിത മാതമംഗലം
Film/album: പൂമാലിക - ആൽബം
Explore this song
- Singer: സുരേഷ് പള്ളിപ്പാറഅഭിലാഷ്സജിത മാതമംഗലം
- Film / album: പൂമാലിക - ആൽബം
- Composer: ശോബിൻ ടി
- Lyricist: ബൈജു കാങ്കോൽ