Malayalam lyrics

പാതിരയിൽ തിരുവാതിരപോലെ

പരമേശ്വരനിൽ പാർവതി പോലെ

കണ്ണനിൽ രാധ പാലിൽ വെണ്മ..

കൺകളിൽ മഷിയും പോലെ

ഞാൻ അണ്ണനിൽ അലിയണ പെണ്ണ്..

ഞാൻ അണ്ണനിൽ അലിയണ പെണ്ണ്..

ആതിരാ തീക്കനിൽ മൗലിയിൽ ചൂടി

നീ കാവലിനായ് നീ നിൽക്കണേ പാതിരാവേ

ആയിരം കൈകളാൽ സ്നേഹമാം

പാൽക്കടൽ കോരി നീ തേകണെ

വെൺ പകലെ...കനലായി നീറി നീറി

നനവാർന്നാർദ്രയായ് അകവും നീയായി

പുറവും നീയായി ഇഹവും പരവും നീയായി

ഞാൻ അണ്ണനിൽ മുഴുകിയ പെണ്ണ്..

ഞാൻ അണ്ണനിൽ മുഴുകിയ പെണ്ണ്....

പാതിരയിൽ തിരുവാതിരപോലെ

പരമേശ്വരനിൽ പാർവതി പോലെ

കണ്ണനിൽ രാധ പാലിൽ വെണ്മ..

കൺകളിൽ മഷിയും പോലെ

ഞാൻ അണ്ണനിൽ അലിയണ പെണ്ണ്

Song information

Music: ജസ്റ്റിൻ വർഗീസ്

Lyricist: അൻവർ അലി

Singer: ശ്രീദേവി തെക്കേടത്ത്

Film/album: ഒരു തെക്കൻ തല്ല് കേസ്

Explore this song