Malayalam lyrics
.(F)പാതി പാതി പറയാതെ നമ്മളിരുപാതിയായി പതിയേ... (M)പ്രാണനിൽ പ്രണയ നീർനിലാത്തുള്ളി വീണലിഞ്ഞു തനിയെ.. (F)ശുഭയാത്ര പോയ ചിരികൾ... (M)ശലഭങ്ങളായി നിറയേ... (F)അകമേ പടരും കുളിരോ...പ്രണയം.... (M)പാതി പാതി പറയാതെ നമ്മളിരുപാതിയായി പതിയേ... (F)പ്രാണനിൽ പ്രണയ നീർനിലാത്തുള്ളി വീണലിഞ്ഞു തനിയെ.. (M)പ്രാണനേ....പ്രാണനേ...പ്രാണനെൻശ്വാസമേ (M)ജീവനേ...ജീവനേ...ജീവനിശ്വാസമേ (F)തിരയേറിവന്ന നോവുകൾ... നീർ പെയ്തു തേങ്ങവേ (M)അതിലോലലോലമാകുമിന്നനുരാഗ രാമഴ നിറയേ നനയൂ....അലിയൂ പ്രിയതേ.... (M)പാതി പാതി പറയാതെ നമ്മളിരുപാതിയായി പതിയേ.. (F)പ്രാണനിൽ പ്രണയ നീർനിലാത്തുള്ളി വീണലിഞ്ഞു തനിയെ... (M)ശുഭ യാത്ര പോയ ചിരികൾ...ശലഭങ്ങളായി നിറയേ... (M)അകമേ പടരും കുളിരോ...പ്രണയം....
Song information
Music: രഞ്ജിൻ രാജ് വർമ്മ
Lyricist: മുരുകൻ കാട്ടാക്കട
Singer: നിത്യ മാമ്മൻകപിൽ കപിലൻ
Raaga: ദർബാരികാനഡ
Film/album: നൈറ്റ് ഡ്രൈവ്
Explore this song
- Singer: നിത്യ മാമ്മൻകപിൽ കപിലൻ
- Film / album: നൈറ്റ് ഡ്രൈവ്
- Composer: രഞ്ജിൻ രാജ് വർമ്മ
- Lyricist: മുരുകൻ കാട്ടാക്കട