Malayalam lyrics
പൂത്തുമ്പിവാ മുല്ലയും ലില്ലിയും പൂത്തിതാ പൂക്കൊന്നയും പിച്ചിയും തെച്ചിയും പൂത്തിതാ പൂവല്‍ക്കുരുന്നുകള്‍.. പൂന്തേന്‍ കുടങ്ങളായി പൂക്കുലയോ പൊന്‍തഴുക്കോ പൊന്‍ചിലമ്പോ പൂക്കുലയോ പൊന്‍തഴുക്കോ പൊന്‍ചിലമ്പോ പൂത്തുമ്പിവാ മുല്ലയും ലില്ലിയും പൂത്തിതാ പൂക്കൊന്നയും പിച്ചിയും തെച്ചിയും പൂത്തിതാ കിന്നരിപ്പൂ തുന്നിവെച്ച കുഞ്ഞുടുപ്പോ പൊന്നുടുപ്പോ എന്തുവേണമെന്റെ കണ്മണീ തങ്കനിലാ പാലടയോ ചെങ്കദളിത്തേനടയോ എന്തു വേണം ചൊല്ല് ചൊല്ല് നീ തേന്‍ വിരുന്നൂട്ടി നീ എന്‍ കിനാക്കളേ നീ വലംവയ്പ്പതെന്‍ സ്വപ്നഭൂമിയേ പൂത്തുമ്പിവാ മുല്ലയും ലില്ലിയും പൂത്തിതാ പൂക്കൊന്നയും പിച്ചിയും തെച്ചിയും പൂത്തിതാ പൂവല്‍ക്കുരുന്നുകള്‍.. പൂന്തേന്‍ കുടങ്ങളായി പൂക്കുലയോ പൊന്‍തഴുക്കോ പൊന്‍ചിലമ്പോ ഹേയ് പൂക്കുലയോ പൊന്‍തഴുക്കോ പൊന്‍ചിലമ്പോ ഉം മാന്തളിരിന്‍ നേര്‍മ്മയോലും നിന്‍ ചിറകില്‍ മാരിവില്ലിന്‍ വര്‍ണ്ണരേണു തൂകിയതാരോ മാനസത്തിന്‍ അങ്കണത്തില്‍ മാന്‍കിടാവായി തുള്ളിവന്നു മാഞ്ഞുപോകും പൊന്‍മരീചിയോ എന്റേതെന്നോര്‍ത്തു ഞാന്‍ കൈകള്‍ നീട്ടവേ എന്നില്‍ നിന്നോമനേ നീയകന്നു പോയി പൂത്തുമ്പിവാ മുല്ലയും ലില്ലിയും പൂത്തിതാ പൂക്കൊന്നയും പിച്ചിയും തെച്ചിയും പൂത്തിതാ പൂവല്‍ക്കുരുന്നുകള്‍.. പൂന്തേന്‍ കുടങ്ങളായി പൂക്കുലയോ പൊന്‍തഴുക്കോ പൊന്‍ചിലമ്പോ പൂക്കുലയോ പൊന്‍തഴുക്കോ പൊന്‍ചിലമ്പോ
Song video
Song information
Music: എസ് പി വെങ്കടേഷ്
Lyricist: ഒ എൻ വി കുറുപ്പ്
Singer: മഞ്ജരി
Film/album: തോംസണ്‍ വില്ല
Explore this song
- Singer: മഞ്ജരി
- Film / album: തോംസണ്‍ വില്ല
- Composer: എസ് പി വെങ്കടേഷ്
- Lyricist: ഒ എൻ വി കുറുപ്പ്