Malayalam lyrics

പെണ്ണിന്‍ വാക്ക് കേള്‍ക്കണം
അത് കരളിന്റെ പുസ്തകത്തിലെഴുതണം
പട്ടണത്തില്‍ നിന്നു നിങ്ങള്‍ 
ചിട്ടയോടെ വീട്ടിലെത്തി
അടുക്കളക്കാര്യമൊക്കെ നോക്കണം
(പെണ്ണിന്‍...)
പത്തുമുഴം ചേലയില്‍ പൊതിഞ്ഞിടും
സുന്ദരിക്കളിപ്പാട്ടമല്ല ഞങ്ങള്‍
പടയെടുത്ത് കണ്ണുരുട്ടി വന്നാല്‍ 
പത്തിരട്ടിയായ് തിരിച്ചു ഞങ്ങള്‍ വീട്ടും
ഞങ്ങള്‍ വീട്ടും
നാട്ടുകാരു സാക്ഷി നിന്നു കെട്ടുതാലിയിട്ടു ഞങ്ങള്‍  വീട്ടുകാരിയായ് വരിച്ച നാരിമണികളല്ലയോ
ആണ്‍വാക്കൊന്നു കേള്‍ക്കണം
നിങ്ങള്‍ വീണ്‍വാക്കിനി മാറ്റണം
സരസ്വതിയായ് മഹാലക്ഷ്മിയായ് വാഴണം
കുത്തുവിളക്കെടുത്തരികിലെത്തണം
കണവനെ ദൈവമായ് വാഴ്ത്തണം
മണിയറയില്‍ നാണമോടെയെത്തണം
അല്ല് കൊണ്ട പൊന്നുപോലെ മിന്നണം
ബാക്കിയുള്ള സ്ത്രീധനവും  വാങ്ങിയേക്കണം
വാങ്ങിയേക്കണം
ഏത്തമിട്ടു കയ്യടിച്ചു വട്ടമിട്ടു വന്നു നിന്നു
നോട്ടമിട്ടതെന്തിനെന്നു 
ഞങ്ങളിന്നറിഞ്ഞുവല്ലോ
ആണ്‍വാക്കൊന്നു കേള്‍ക്കണം
നിങ്ങള്‍ വീണ്‍വാക്കിനി മാറ്റണം
സരസ്വതിയായ് മഹാലക്ഷ്മിയായ് വാഴണം
കുത്തുവിളക്കെടുത്തരികിലെത്തണം
പെണ്ണിന്‍ വാക്ക് കേള്‍ക്കണം
അത് കരളിന്റെ പുസ്തകത്തിലെഴുതണം

Song video

Watch on YouTube

Song information

Music: കൈതപ്രം

Lyricist: കൈതപ്രം

Singer: സുജാത മോഹൻഅരുന്ധതിബിജു നാരായണൻപ്രദീപ് സോമസുന്ദരംരാംദാസ്

Film/album: കോട്ടപ്പുറത്തെ കൂട്ടുകുടുംബം

Explore this song