Malayalam lyrics
പാട്ടിന്റെ പാൽക്കടവിൽ കിനാവിന്റെ മാളിക ഞാൻ പണിയാം താമര മാളികയിൽ നിലാവിന്റെ റാന്തലു കൊണ്ടുവരാം മുന്നാഴി മാനത്തു മൂവന്തിപ്പാടത്തു നാടോടിയായ് നടക്കാം ഒഹോ ഹോ ഹൊ.. നക്ഷത്രക്കുന്നത്തെ താഴ്‌വാരത്താഴത്ത് കുഞ്ഞാറ്റയായ് പറക്കാം (പാട്ടിന്റെ) മിന്നലുകൾ ഒളി മിന്നി വരും അതു ഞാനെന്റെ കൈവളയായണിയും വാർമഴവിൽ നിറമാലകളെ ഉറുമാലുകളായ് തുന്നി ഞാനെടുക്കും കളിവിണ്ണിൽ രാക്കളിവള്ളങ്ങൾ കളകളമിളകുമ്പോൾ പൂമ്പുഴയിൽ പരൽമീനോടുന്നൊരു തൈത്തിര തുള്ളുമ്പോൾ വെൺത്താരകമാകുവാൻ മിന്നാമിന്നി വാ (പാട്ടിന്റെ) ഞാൻ വിളിച്ചാൽ തെന്നലോടി വരും നിന്റെ ശ്വാസമായ് ജീവനിൽ ചേർന്നലിയും ഞാൻ പറഞ്ഞാൽ പുഴ പാടി വരും അതു മെല്ലെ നിൻ മാനസ രാഗമാകും മഴവെള്ളം നിൻ കണ്ണിൽ വീണാൽ കുളിരിൽ മുത്താരം മുളമൂളും സംഗീതം പോലും മണ്ണിൻ കിന്നാരം നിനവേറിയെൻ കൂടെ വാ കൂടെ കൂട്ടാം ഞാൻ (പാട്ടിന്റെ)
Song information
Music: എം ജയചന്ദ്രൻ
Lyricist: കൈതപ്രം
Singer: വിജയ് യേശുദാസ്
Raaga: കീരവാണി
Film/album: ലിവിംഗ് ടുഗെദർ
Explore this song
- Singer: വിജയ് യേശുദാസ്
- Film / album: ലിവിംഗ് ടുഗെദർ
- Composer: എം ജയചന്ദ്രൻ
- Lyricist: കൈതപ്രം