Malayalam lyrics

നക്ഷത്രം മിന്നിയൊരുങ്ങുന്നേ...

തകതാര തക ധോം...

മത്താപ്പ് കത്തണ പോലുണ്ടേ...

ആകാശപ്പന്തലു കെട്ടുന്നേ....

തകതാര തക ധോം...

പൂന്തിങ്കൾ റാന്തലു തൂക്കുന്നേ...

കാറ്റിന്റെ ബാൻഡടി കേൾക്കുന്നേ...

തകതാര തക ധോം...

മേഘങ്ങൾ ചോടും വയ്ക്കുന്നേ...

തളിരോല തൊങ്ങൽ കൊള്ളുന്നെ...

തകതാര തക ധോം...

ആഘോഷം ചിറകിൽ പാറുന്നേ...

ഓ..... ഓ.....

ചേലൊക്കും പുണ്യനാളല്ലേ...

വാതിക്കൽ വന്ന് നിൽക്കുന്നേ...

എല്ലോർക്കും നേരുന്നുണ്ടേ നന്മകൾ...

നോവില്ലാ കാലമാണന്നേ...

ആനന്ദം കണ്ണിലാടുന്നേ...

പുണ്യാളൻ കാക്കും നമ്മേ കൈകളിൽ...

താഴ്‌വാരത്തെ മഞ്ഞിൽ...

കൂടാരങ്ങൾ മേഞ്ഞേ...

തീ കായുമ്പോൾ പാടാൻ...

നാടാകെ പൊരില്ലേ... കൂടേ...

തിരുമുറ്റത്തന്തിയാവുമ്പം...

ചന്തയ്ക്കും ചന്തമേറുന്നേ...

പല കോണീന്നാളും കോളും മേളമായ്...

കാറ്റാടി പമ്പരം വേണോ...

കണ്ണാടിപ്പാവയും വേണോ...

ഒരു മലരുകൾ മൊട്ടായ് കൂട്ടം വാങ്ങണോ...

വെയ് രാജാവേ... വെയ് വെയ്...

ചീട്ടുണ്ടല്ലോ വെട്ടാൻ...

അന്തിക്കള്ളും വീശി...

ചോടല്ലാം വയ്ക്കുന്നീ രാവും...

നക്ഷത്രം മിന്നിയൊരുങ്ങുന്നേ...

തകതാര തക ധോം...

മത്താപ്പ് കത്തണ പോലുണ്ടേ...

ആകാശപ്പന്തലു കെട്ടുന്നേ....

തകതാര തക ധോം...

പൂന്തിങ്കൾ റാന്തലു തൂക്കുന്നേ...

Song information

Music: രഞ്ജിത്ത് മേലേപ്പാട്‌

Lyricist: മനു മൻജിത്ത്

Singer: കെ എസ് ഹരിശങ്കർ

Film/album: പൂഴിക്കടകൻ

Explore this song