Malayalam lyrics

നിൻ നോക്കുമിന്നാമിന്നിത്തെല്ലിന്ന്

തൂമിന്നലേക്കാളുണ്ടോ തിളക്കം

നിൻ കണ്ണ് ചാറും സ്നേഹ തുള്ളിക്ക്

തോരാത്ത മഴയെക്കാളുണ്ടോ തിടുക്കം

 

ഞാനെത്ര ദൂരം താണ്ടി

നിൻ ചക്രവാളം തേടി

ഇന്നീ മേഘ വാതിൽക്കൽ നീ താരകേ

നോവെന്ന പക്ഷിക്കൊരുന്നാൾ എത്തിടാനാമോ നീയാം

കാട്ടിലെ കൊമ്പത്തെ ആശ്വാസനീഢത്തിൽ

 

നീല മുകിൽ മയിൽ നിരകളിലുണരും

പീലി കുനു കുനേ പല നിറധനുസ്സായി

നീളെ നിറയണ ചിതറണ പ്രണയം

ഓർക്കാതെ എത്തും രാവെട്ടം

 

നീല മുകിൽ മയിലലകളിലുണരും

പീലി കുനു കുനേ പല നിറജലമായി

നീളെ നിറയണ ചിതറണ പ്രണയം

ഏകാന്തമോരേകാന്തവരിഷം

 

പേമാരി തോർന്ന്

മാമരങ്ങളിൽ ചേർന്ന തുള്ളി നീ

ഉള്ളളാകെ കുതിർക്കും  രാത്രിയിൽ....

ഏകാന്തമേതോ ചോല വിതുമ്പുന്നുണ്ട്

കൂട്ടിനായി

ദൂരാലോലിരമ്പം കേട്ടുവോ....

 

ദൂരെ ദൂരെ നീറി നീറി

തീർന്ന വെണ്ണീർ തടാകത്തിൽ

നിന്നൂറിയൂറി ചാരെയെത്തി

ജലപക്ഷി നീ....

 

ദൂരെ ദൂരെ ദൂരെ ദൂരെ

ദൂരെ വിണ്ണിന്നപാരത്തിൽ നി-

ന്നാറിയാറി താഴെയെത്തി മഴപക്ഷി നീ....

 

നീല മുകിൽ മയിൽ നിരകളിലുണരും

പീലി കുനു കുനേ പല നിറധനുസ്സായി

നീളെ നിറയണ ചിതറണ പ്രണയം

ഓർക്കാതെ എത്തും രാവെട്ടം

 

നീല മുകിൽ മയിലലകളിലുണരും

പീലി കുനു കുനേ പല നിറജലമായി

നീളെ നിറയണ ചിതറണ പ്രണയം

ഏകാന്തമോരേകാന്തവരിഷം

Song information

Music: ഗോവിന്ദ് വസന്ത

Lyricist: അൻവർ അലി

Singer: ഗോവിന്ദ് വസന്തആൻ ആമി

Film/album: പടവെട്ട്

Explore this song