Malayalam lyrics

നീഹാരം പൊഴിയും വഴിയേ 

പഴയൊരു പൂക്കാലം തിരികെ വരവായ് 

ശ്രുതിയും ലയവും ഒരു പോൽ തഴുകും 

സ്വരസാമജമായ് വിരിയും ഹൃദയം  

സുഖശീതളമായ് ഒഴുകി സമയം 

നിൻ ആത്മാവിൻ വാത്സല്യ പാലാഴി അലയിടും അരുവിയിൽ 

ആരോമൽ പൂമീനായ് നീന്തുന്നു ഒരു മനമഴകൊട് 

നീഹാരം പൊഴിയും വഴിയേ 

പഴയൊരു പൂക്കാലം തിരികെ വരവായ്

നേരിന്റെ തീനാളം എന്നുള്ളിൽ ഏകുന്ന 

സൂര്യാങ്കുരം  നീയൊരാൾ 

താരാട്ടിൻ മായികമായൊരു ശ്രീരാഗം മീട്ടുന്ന 

സാരംഗിയായ് വേറൊരാൾ 

ആനന്ദമായ് ഓരോ ദിനം 

മായാതെയീ കൂടാകെയും 

നിറസ്നേഹത്തിൻ മാലേയ ഗന്ധം 

നി രി സ നി ധ പ മ പ ധ നി 

നീഹാരം പൊഴിയും വഴിയേ 

പഴയൊരു പൂക്കാലം തിരികെ വരവായ്

പ മ ധ പ മ ഗ രി ഗ മ പ ധ 

നി സ  മ പ    രി ഗ  നി രി ഗ മ ധ നി രി സ പ  നി നി 

നീയെന്ന തേന്മാവിൻ പൂന്തെന്നലായ് വന്നു 

ചായുമ്പോഴോ ബാല്യമായ് 

നാത്തുമ്പിൽ ഏതൊരു തൂവിരലേകും നിലാവിന്റെ 

പാൽത്തുള്ളിയായ് നന്മയായ് 

സായാഹ്നമായ് മാറുമ്പോഴും 

മായാതെയീ നീലാംബരം 

ഇരു താരങ്ങൾ മിന്നുന്ന ലോകം 

നി രി ഗ മ ധ നി 

നീഹാരം പൊഴിയും വഴിയേ 

പഴയൊരു പൂക്കാലം തിരികെ വരവായ്

ശ്രുതിയും ലയവും ഒരു പോൽ തഴുകും 

സ്വരസാമജമായ് വിരിയും ഹൃദയം  

സുഖശീതളമായ് ഒഴുകി സമയം 

നിൻ ആത്മാവിൻ വാത്സല്യ പാലാഴി അലയിടും അരുവിയിൽ 

ആരോമൽ പൂമീനായ് നീന്തുന്നു ഒരു മനമഴകൊട് 

നീഹാരം പൊഴിയും വഴിയേ 

പഴയൊരു പൂക്കാലം തിരികെ വരവായ്

Song information

Music: രാഹുൽ രാജ്

Lyricist: ബി കെ ഹരിനാരായണൻ

Singer: എം ജി ശ്രീകുമാർഡോ കെ ഓമനക്കുട്ടി

Raaga: കല്യാണി

Film/album: നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്

Explore this song