Malayalam lyrics

നീലപ്പൊന്മാനേ സ്നേഹപ്പൊന്മാനേ

ഇന്നു നിന്നിലേതോ മൗനം നിറഞ്ഞതെന്തേ

ഒന്നും ചൊല്ലാതെ ആരും കേൾക്കാതെ

കണ്ണിൽ കണ്ണാലിഷ്ടം നമ്മൾ പറഞ്ഞതല്ലേ

കനവുകളേകിയ വനിയിൽ

പുതുമഴയുടെ നേരിയ സുഖമായ്

പുലരിയിലാടിയ മലരിൻ നറു ചിരിയഴകേറിയ മുഖമായ്

നിൻ നെഞ്ചിലെ ഓമൽ ഗീതികൾ  പാടൂ

എൻ മാറിൽ  ചേർന്നു മയങ്ങാൻ പോരൂ

( നീലപ്പൊന്മാനേ...)
പുഴയോരത്തെ പീലിക്കാറ്റിൽ

നിൻ ശ്വാസഗന്ധം തേടുന്നു ഞാൻ

എൻ മോഹത്തിൻ വാസന്തത്തിൽ

നിന്നോർമ്മയെല്ലാം പുഷ്പങ്ങളായ്

ഇളവെയിൽ തരും  കതിരൊളിയതോ

അകമലരിലെ പ്രണയമാം പ്രിയവരം

നിൻ മൊഴിയും നിൻ പല്ലവിയും

ഞാൻ കൂടേറ്റു പാടി അണയാം

നിൻ ചിരിയും നിലാവലയും ഞാനിന്ദുകാന്തമായ് മാറാം

ഉം..ഉം..ഉം....

വിൺ മുറ്റത്തെ മഴവിൽ കൊമ്പിൽ

നിൻ സ്വപ്നരാഗം കാണുന്നു ഞാൻ

ഈ ജന്മത്തിൻ തീരത്തെന്നും

നിന്നെയും കാത്ത് നിൽക്കുന്നു ഞാൻ

പുതുമകളെഴും കവിതകൾ തരും

നിനവുകളിലെ മധുരമാം നിൻ സ്വനം

നിന്നരികിൽ നിഴൽ വരയായ്

ഞാനിന്നു തന്നെയുണരാം

നിൻ വഴിയിൽ തണൽ തരുവാൻ

ഞാനെന്നുമെന്നും പൂത്തു നിൽക്കാം

(നീലപ്പൊന്മാനേ..)

Song video

Watch on YouTube

Song information

Music: ഇഷാൻ ദേവ്

Lyricist: ജോഫി തരകൻ

Singer: വിനീത് ശ്രീനിവാസൻശ്വേത മോഹൻ

Film/album: റിംഗ് ടോൺ

Explore this song