Malayalam lyrics
നിലാവേ നീയെന്‍ മനസ്സിന്റെ തീരം തലോടുംനേരം തളിരാര്‍ന്നു സ്നേഹം പൊന്നിതള്‍ മാറില്‍ ചായുമീ രാവില്‍ വന്നു നീയേതോ പുണ്യമായ് മുന്നില്‍ പനിച്ചെണ്ട് കിളിമരം തണൽക്കുട നിവര്‍ത്തിയല്ലോ നിലാവേ നീയെന്‍ മനസ്സിന്റെ തീരം തലോടുംനേരം തളിരാര്‍ന്നു സ്നേഹം ദൈവത്തിൻ തിരുവചനം കാതോര്‍ക്കും കുയിലിണകള്‍ തെളിയുന്നു മെഴുതിരികള്‍ ആത്മാവിന്‍ അള്‍ത്താരയില്‍ അറിയാതെ സ്നേഹിക്കുമ്പോള്‍ ഇരുമെയ്യും ഒന്നാകുമ്പോള്‍ അണിമെത്തയാരു നിവര്‍ത്തി അഴകിന്റെ ചന്ദനരാവോ നിലാവേ നീയെന്‍ മനസ്സിന്റെ തീരം തലോടുംനേരം തളിരാര്‍ന്നു സ്നേഹം കൈകോര്‍ക്കാം വഴിയരികില്‍ കാലത്തെ എതിരേറ്റിടാം കുളിര്‍മഴയായ് ഞാനണയാം കുരുത്തോലപ്പെരുന്നാളിലും കുര്‍ബാനകൂടാൻ പോകും കുഞ്ഞിളം പ്രാവേ വായോ ഇഴനെയ്യും താരാട്ടില്‍ നീ ഇടയന്റെ രാഗം തായോ നിലാവേ നീയെന്‍ മനസ്സിന്റെ തീരം തലോടുംനേരം തളിരാര്‍ന്നു സ്നേഹം പൊന്നിതള്‍ മാറില്‍ ചായുമീ രാവില്‍ വന്നു നീയേതോ പുണ്യമായ് മുന്നില്‍ പനിച്ചെണ്ട് കിളിമരം തണൽക്കുട നിവര്‍ത്തിയല്ലോ നിലാവേ നീയെന്‍ മനസ്സിന്റെ തീരം തലോടുംനേരം തളിരാര്‍ന്നു സ്നേഹം
Song video
Song information
Music: ബേണി-ഇഗ്നേഷ്യസ്
Lyricist: എസ് രമേശൻ നായർ
Singer: എം ജി ശ്രീകുമാർകെ എസ് ചിത്ര
Film/album: കനൽക്കിരീടം
Explore this song
- Singer: എം ജി ശ്രീകുമാർകെ എസ് ചിത്ര
- Film / album: കനൽക്കിരീടം
- Composer: ബേണി-ഇഗ്നേഷ്യസ്
- Lyricist: എസ് രമേശൻ നായർ