Malayalam lyrics

നൂലാമാലാ പാലം കേറി

വയ്യാവേലിക്കുള്ളിൽ ചാടി

കണ്ണും കാതും ചുറ്റും നീട്ടി

ആരെ കാണുവാൻ

വേറെ ഏതോ ദൂരെ നാട്ടിൽ

ആളും കോളും കൂടും നേരം

നാലും കൂടി പോകുന്നല്ലോ

ആരേ തേടുവാൻ

മിന്നാമിന്നീ നിന്നേ നിന്നേ

നിന്നോടൊന്ന് ചോദിക്കാം

എങ്ങോ മായും കള്ളിപ്പെണ്ണിൻ

നാടെങ്ങാനും കണ്ടോ നീ

കൂരാക്കൂരിരുട്ടും താണ്ടി

ആരും കാണാതോടിപ്പോരും

വായാടി ഓ ഗിവ് ആൻ ആൻസർ

വേർ ആർ യൂ ബേബി?

ഉം ...

ഉല്ലാസമായ് ഉൽസാഹത്തോടെ

മതിൽ കടന്നേ ചാടി

ആഘോഷത്തിൻ ആകാശം മേലേ

ഇടം തിരഞ്ഞോരാളെ

കണ്ണിന്മുന്നിൽ ഉണ്ടെങ്കിൽപ്പോലും

അറിഞ്ഞിടാത്ത പോലെ

മിണ്ടാൻ വയ്യാ പൊല്ലാപ്പിനൊപ്പം

മുഖം മറച്ചേ പോണേ

ഉന്നം തെറ്റി തന്നത്താനേ

ചന്നം പിന്നം പാറുന്നല്ലോ

പൊന്നായ് മുത്തായ് കാത്തോരാളേ

തിരിച്ചെത്തുമോ വേഗം?

നൂലാമാലാ പാലം കേറി

വയ്യാവേലിക്കുള്ളിൽ ചാടി

കണ്ണും കാതും ചുറ്റും നീട്ടി

ആരെ കാണുവാൻ

ഭൂതം ഭാവി ചൊല്ലും തത്തേ

നിന്നോടൊന്ന് ചോദിക്കാം

നട്ടംചുറ്റും കാലക്കേടിൻ

ദോഷം തീരും നാളെന്ന്?

കല്ലും മുള്ളും കൊള്ളും കുന്നിൽ

ഓടിക്കേറി വയ്യാണ്ടായി

കാന്താരി, ഓ ഗിവ് ആൻ ആൻസർ

വേർ ആർ യൂ ഗോയിംഗ്?

Song information

Music: ജയ് ഉണ്ണിത്താൻ

Lyricist: മനു മൻജിത്ത്

Singer: വാണി രാജേന്ദ്രശിവകാമി ശ്യാമപ്രസാദ്കാഞ്ചന ശ്രീറാം

Film/album: ത്രിശങ്കു

Explore this song