Malayalam lyrics

നീലാമ്പലേ നീ വന്നിതാ

ഞാനാം നിലാവിന്റെ പൊയ്കയിൽ

നീഹാരവും വാർതെന്നലും

കൂട്ടാകുമീവേളയിൽ

തെളിവാനമിതാ ഒരു പൂക്കുടയായ്

താരകമിഴികൾ ഓതിയമൊഴികൾ

ഒരാർദ്രമധുഗീതമായ്

തലോടുമിനി നമ്മളെ

നീലാമ്പലേ നീ വന്നിതാ

ഞാനാം നിലാവിന്റെ പൊയ്കയിൽ

ഈ പുലരികളിൽ 

ഒരു കനവിൽ പടവുകളിൽ

നാമിതളുകളിൽ വെയിലെഴുതി

ഉണരുകയായ്

ഓമൽ പൈതലേ 

എൻ വാനിൻ തിങ്കളേ

നീയോ തന്നിതാ മായികാനന്ദമേ

ഈ ഇടവഴിയേ 

ഒരു ചിറകായ് പല നിനവായ്

നാമൊഴുകുകയായ്

ചിരിമലതൻ നെറുകവരേ

നീയോ വന്നിതാ 

നെഞ്ചോളം താളമായ്

തൂവൽ കൂട്ടിലേ 

കുഞ്ഞു ചങ്ങാതിയായ്

നീലാമ്പലേ നീ വന്നിതാ

ഞാനാം നിലാവിന്റെ പൊയ്കയിൽ

നീഹാരവും വാർതെന്നലും

കൂട്ടാകുമീവേളയിൽ

തെളിവാനമിതാ ഒരു പൂക്കുടയായ്

താരകമിഴികൾ ഓതിയമൊഴികൾ

ഒരാർദ്രമധുഗീതമായ്

തലോടുമിനി നമ്മളെ

ഒരാർദ്രമധുഗീതമായ്

തലോടുമിനി നമ്മളെ

Song information

Music: രാഹുൽ രാജ്

Lyricist: ബി കെ ഹരിനാരായണൻ

Singer: സുജാത മോഹൻ

Film/album: ദി പ്രീസ്റ്റ്

Explore this song