Malayalam lyrics
നീലാഞ്ജനം കണ്ണാ കണ്ണാ നീലാഞ്ജനം നിൻ നീൾമിഴിയിൽ ഗോരോചനം നിൻ കുളുർനെറ്റിയിൽ പീതാംബരം നിൻ പൊൻമേനിയിൽ രാഗാർദ്രയായ് രാധ നിൻ മടിയിൽ (നീലാഞ്ജനം...) സ്വരമാണു നീ ലയമാണു നീ ശ്രുതിയാണു നീ ജതിയാണു നീ സംഗീതം നീ സായൂജ്യം നീ ശൃംഗാരം നീ ഝംഗാരം നീ സംഗീതം നീ സായൂജ്യം നീ ശൃംഗാരം നീ ഝംഗാരം നീ (നീലാഞ്ജനം...) ജനിയാണു നീ മൃതിയാണു നീ നൃതിയേകിടും അമൃതാണു നീ സങ്കല്പം നീ സൗന്ദര്യം നീ സർവ്വസ്വം നീ സാഫല്യം നീ സങ്കല്പം നീ സൗന്ദര്യം നീ സർവ്വസ്വം നീ സാഫല്യം നീ (നീലാഞ്ജനം...)
Song video
Song information
Music: എം ഡി രാജേന്ദ്രൻ
Lyricist: എം ഡി രാജേന്ദ്രൻ
Singer: കെ എസ് ചിത്ര
Film/album: നീലാഞ്ജനം
Explore this song
- Singer: കെ എസ് ചിത്ര
- Film / album: നീലാഞ്ജനം
- Composer: എം ഡി രാജേന്ദ്രൻ
- Lyricist: എം ഡി രാജേന്ദ്രൻ