Malayalam lyrics

നീലാകാശക്കുടക്കീഴെ

കാലം ചൂതു പടം വരയ്ക്കും

വിധിയുടെ ചതിയുടെ കയ്യിൽ നമ്മൾ

വെറുതേ കരുക്കളാകും

ഇരുപുറവും ഇരുൾ മൂടും

മുന്നിൽ ഇരുമ്പുവാതിൽ അടയും (2)

ഇരുൾ കണ്ടു മിഴി പതറാതെ

നിങ്ങൾ അരുമക്കിടാങ്ങളേ (2)

വരികയീ വെളിച്ചം നയിക്കും വീഥിയിലൂടെ

അരുളുന്നൊരാകാശ താരക

സ്നേഹ താരകം

നീലാകാശക്കുടക്കീഴെ

കാലം ചൂതു പടം വരയ്ക്കും

താഴത്തേയ്ക്കെന്തേ നോക്കി നില്പൂ താരകം

ഈ താണവരെത്തന്നെ നോക്കി നില്പൂ താരകം

അരുതിനി സന്ദേഹം അരുതിനി സന്താപം

അരുളുകയാണാകാശ താരകം

സ്നേഹ താരകം

Song information

Music: ജീവൻ നന്ദൻ

Lyricist: ഷംസുദ്ദിൻ കുട്ടോത്ത്‌

Singer: കണ്ണൻ കലവൂർ

Film/album: എന്റെ കല്ലുപെൻസിൽ

Explore this song