Malayalam lyrics

നിറമിഴിക്കോണിൽ നിറദീപനാളം 

പവിഴാധരങ്ങളില്‍ നറുതേൻനിലാവോ

നിറമിഴിക്കോണിൽ നിറദീപനാളം

പതിവായെന്‍ കരളിന്റെ കാണാ-

ക്കിനാവില്‍ 

നീ അനുവാദമില്ലാതെ വന്നു

അന്നു നീ എന്‍ മനസ്സിലൊരു കൂടു കൂട്ടി 

വെയിലും മഴയും അറിയാതുറങ്ങി 

നിറമിഴിക്കോണിൽ നിറദീപനാളം

പുതുമഞ്ഞിലുണരുന്ന പൂവിന്റെ നിറവോടെ 

നീയെന്റെ കനവില്‍ തെളിഞ്ഞു

അന്നു നീ എന്നാത്മ നൊമ്പരമറിഞ്ഞു 

അറിവിന്റെ നിറവില്‍ നീ എന്നേ പുണര്‍ന്നു 

നിറമിഴിക്കോണിൽ നിറദീപനാളം 

പവിഴാധരങ്ങളില്‍ നറുതേൻനിലാവോ

നിറമിഴിക്കോണിൽ നിറദീപനാളം

Song information

Music: പ്രേംകുമാർ വടകര

Lyricist: ഗിരീഷ് പുത്തഞ്ചേരി

Singer: ഗായത്രി

Film/album: ഗോവ

Explore this song