Malayalam lyrics
നേരമായ് നിലാവിലീ ജാലകം തുറന്നീടാം തൂവലായ് വിലോലമീ വീഥിയിൽ അലിഞ്ഞീടാം ഒരായിരം ചിരാതുമായ് നോവിലും കെടാതെ നാം.. കാത്തൊരീ നാളിതാ... രാമുകിലുകളെ വഴിനിഴലായ് മറയരുതേ കാറ്റൊഴുകി വരും കടലലയായ് പുണരുക നാം.. നേരമായ് നിലാവിലീ ജാലകം തുറന്നീടാം ആ ....ആ ഈ രാവിതളിൽ ... ആത്മാവിലെഴുതിയ നിമിഷം പുതുമഴപോലെ നാം ഒന്നായിതാ ജീവനിൽ അലിഞ്ഞ നാൾ പല നിഴലാകിലും ഒരേ തണൽ തേടി നാം അലഞ്ഞ നാൾ ആ നിമിഷം ചൂടി നാമിതാ നിലവിലീ വഴിയേ... നേരമായ് നിലാവിലീ ജാലകം തുറന്നീടാം ഒരായിരം ചിരാതുമായ് നോവിലും കെടാതെ നാം.. കാത്തൊരീ നാളിതാ... രാമുകിലുകളെ വഴിനിഴലായ് മറയരുതേ കാറ്റൊഴുകി വരും കടലലയായ് പുണരുക നാം.. നേരമായ് നിലാവിലീ ജാലകം തുറന്നീടാം നേരമായ് നിലാവിലീ ജാലകം തുറന്നീടാം ഒരായിരം ചിരാതുമായ് നോവിലും കെടാതെ നാം.. കാത്തൊരീ നാളിതാ...
Song information
Music: ഫൈസൽ റാസി
Lyricist: അജീഷ് ദാസൻ
Singer: കാർത്തിക്
Film/album: പൂമരം
Explore this song
- Singer: കാർത്തിക്
- Film / album: പൂമരം
- Composer: ഫൈസൽ റാസി
- Lyricist: അജീഷ് ദാസൻ
- Singer: ശ്രേയ ഘോഷൽ