Malayalam lyrics
നേരിൻ വഴിതൻ ജാലകവാതിൽ നീ ഇടനെഞ്ചിൻ തുടികളിലുണരും സ്വരമോ നീ നിൻ മലർവാടിയിലെന്നും വാടാമലരുകൾ ഞങ്ങൾ അനഘ സംഗീതമിവിടെ ഒഴുകുന്നിതാ അമര സൗഹാർദ്ദമിവിടെ ഉണരുന്നിതാ ആയിരം കാതമകലെ നിന്ന് നീ തൂകിടും മന്ദഹാസം ഇവിടെ ഈ സാന്ധ്യശോഭയിൽ ഞാനറിവൂ (ആയിരം) (നേരിൻ ..) പ്രാണനിലലിയും നവരാഗസുഖം വീണുടയുകയായി അഹമെന്ന പദം സ്നേഹസംഗമം ജന്മ പുണ്യമോ പലനാൾ കനവിലു വരമായ് തന്നത് മഹിതവയോധികനോ പലകുറി കേട്ടു മറന്നൊരു പാട്ടിനു പുതിയൊരു സുഖമല്ലോ തേരിറങ്ങും സ്നേഹമേ നിൻ നിത്യ സൗന്ദര്യമോ എന്നുമെന്നും കൂട്ടുവേണം ഈ മലർവാടിയിൽ അനഘ സംഗീതമിവിടെ ഒഴുകുന്നിതാ അമര സൗഹാർദ്ദമിവിടെ ഉണരുന്നിതാ ആയിരം കാതമകലെ നിന്ന് നീ തൂകിടും മന്ദഹാസം ഇവിടെ ഈ സാന്ധ്യശോഭയിൽ ഞാനറിവൂ (ആയിരം) (നേരിൻ ..)
Song video
Song information
Music: ഷാൻ റഹ്മാൻ
Lyricist: വിനീത് ശ്രീനിവാസൻ
Singer: സച്ചിൻ വാര്യർവിനീത് ശ്രീനിവാസൻദിവ്യ എസ് മേനോൻ ഷാൻ റഹ്മാൻ
Film/album: മലർവാടി ആർട്ട്സ് ക്ലബ്
Explore this song
- Singer: സച്ചിൻ വാര്യർവിനീത് ശ്രീനിവാസൻദിവ്യ എസ് മേനോൻ ഷാൻ റഹ്മാൻ
- Film / album: മലർവാടി ആർട്ട്സ് ക്ലബ്
- Composer: ഷാൻ റഹ്മാൻ
- Lyricist: വിനീത് ശ്രീനിവാസൻ