Malayalam lyrics

നീരോളം മേലേ മൂടും നിൻ കൺകളിൽ

നീരാടും മീനായ് മാറും ഞാനേ

നാളെന്നും കാലിൽ മിന്നും മഞ്ജീരമേ നെഞ്ചിൻ

താളം നീയാവും തന്നെ താനേ

ഓ...ഓ...

നീ മുന്നിൽ വന്നാലെന്നും വാസന്തമേ

മാകന്ദപ്പൂവിൻ കന്നിത്തേനേ

നീലാമ്പലേ നിൻ നാണം കണ്ടല്ലേ

ഉള്ളിൽ മോഹം കൊണ്ടില്ലേ

നീയൊന്നിനായ് ഞാൻ

ആയും പിന്നാലെ മെല്ലെയാരും കാണാതെ

അലസമീ മഴയായ് വരുമരികെ അഴകിലിതളുകളായിനിയഴിയെ

മനസ്സിലെങ്ങോ നിറയും നിലവേ

അമൃതമധുരിത രാവുകളിനിയെ

നീരോളം മേലേ മൂടും നിൻ കൺകളിൽ

നാളെന്നും കാലിൽ മിന്നും മഞ്ജീരമേ നെഞ്ചിൻ..

Song information

Music: ജസ്റ്റിൻ പ്രഭാകരൻ

Lyricist: ജോ പോൾ

Singer: ഗൗതം ഭരദ്വാജ്

Film/album: ഡിയർ കൊമ്രേഡ്- ഡബ്ബിംഗ്

Explore this song