Malayalam lyrics

നേരം പുലരും ഇളം നാടൻ വെയിലിൽ
പാടേ തിളങ്ങും ദൈവത്തിൻ നാട് 
നേരം പുലരും ഇളം നാടൻ വെയിലിൽ
പാടേ തിളങ്ങും ദൈവത്തിൻ നാട്
ഈറൻ തണലും ഈണം മീട്ടും കിളിയും
എങ്ങെങ്ങും നിറയും തേവരുടെ നാട്

കാടും മേടും പുഴകളും
മുളങ്കാട്ടിൽ മൂളും അരുവിയും
കുളിർ കാറ്റത്താടും പൂക്കളും
കാണാമെന്റെ ഈ നാട്ടിൽ
കാവും പൂരോം തെയ്യവും
മുടിയാട്ടോം തിറയാട്ടവും കാണാം
നാഗപ്പാട്ടും യക്ഷഗാനവും
കേൾക്കാമീ നാട്ടിൽ
പൊരിവെയിലിലും ചുടുകാറ്റിലും
കുളിരേകുമല്ലോ ഈ നാട്
ഒരു സ്വപ്നംപോലെ സുന്ദരമാണെന്റെ
കണ്ണിൽ ഈ നാട് (2)

എലെലോ ..

Song video

Watch on YouTube

Song information

Music: ടി കെ വിമൽ

Lyricist: ജോർജി ജോണ്‍

Singer: രോഷ്നി രൂപേഷ്

Film/album: കുന്താപുര

Explore this song