Malayalam lyrics

നീയുറങ്ങു മൗനമെ ചായുറങ്ങു മൗനമെ 

എന്നുമെന്നിൽ ഓടിവന്ന് 

മിഴി നനയുവതെന്തെ

കൂടെ വരില്ലേ ഞാൻ കൂട്ട് തരില്ലേ 

നീ മറന്നുവോ ഒരു താരാട്ടിന്നീണം 

നീയുറങ്ങു മൗനമെ ചായുറങ്ങു മൗനമെ 

എന്നുമെന്നിൽ ഓടിവന്ന് 

മിഴി നനയുവതെന്തെ

മുന്നേ അമ്മ പോയ് പിന്നിൽ 

ഞങ്ങൾ ഒന്ന് പോയ്‌ 

പാഴ്മരങ്ങൾ ഇന്നും ഇല പൊഴിഞ്ഞു പോയ്

കൂടണഞ്ഞുവോ ഓമൽ കിളിയുറങ്ങിയോ

കാട്ടുമൈനകൾ നൊന്ത് പാട്ട് മൂളിയോ

അമ്മയെന്നുമെൻ എന്റെ 

പൊന്നമ്മയല്ലേ

നീയുറങ്ങു മൗനമെ ചായുറങ്ങു മൗനമെ 

എന്നുമെന്നിൽ ഓടിവന്ന് 

മിഴി നനയുവതെന്തെ

മിന്നി മാഞ്ഞുപോയ് അമ്മ തന്നൊരോർമകൾ 

എന്റെ നെഞ്ചിലെന്നും നോവുണർന്നു പോയ്‌ 

ജന്മമേകിടാൻ ഇനി എന്ന് കാണുമോ

അന്നപൂർണ്ണയായ് തിരുനെഞ്ചിലേറ്റുമോ

പുണ്യമേകിടാൻ നിന്റെ കൈനീട്ടമില്ലേ

നീയുറങ്ങു മൗനമേ ചായുറങ്ങു മൗനമേ 

എന്നുമെന്നിൽ ഓടിവന്ന് 

മിഴി നനയുവതെന്തെ

കൂടെ വരില്ലേ ഞാൻ കൂട്ട് തരില്ലേ 

നീ മറന്നുവോ ഒരു താരാട്ടിന്നീണം 

നീയുറങ്ങു മൗനമെ ചായുറങ്ങു മൗനമെ 

എന്നുമെന്നിൽ ഓടിവന്ന് 

മിഴി നനയുവതെന്തെ

Song information

Music: ഹരീഷ് പുലത്തറ

Lyricist: ഹാരിസ് കാസിംസിജു കമർ

Singer: കാവ്യ സത്യൻ

Film/album: ഷോലൈ - ദി സ്ക്രാപ്പ് ഷോപ്പ്

Explore this song

Song video

Watch on YouTube