Malayalam lyrics
നിമിഷത്തിൽ ഒരു സുഖ നിമിഷത്തിലെന്തേ നിന്‍ ഹൃദയത്തിന്‍ തന്തികള്‍ താനേപാടീ കവിളിലൊരഞ്ജാത പുളകത്തിന്‍ സിന്ദൂര മുകുളങ്ങള്‍ മെല്ലെ വിരിഞ്ഞൂ നിമിഷത്തിൽ ഒരു സുഖ നിമിഷത്തില്‍..... സ്വര്‍ണ്ണ ശലഭങ്ങള്‍ ചുറ്റും പറന്നൊരു വര്‍ണ്ണ പരിവേഷം ചാര്‍ത്തിയോ സ്വര്‍ണ്ണ ശലഭങ്ങള്‍ ചുറ്റും പറന്നൊരു വര്‍ണ്ണ പരിവേഷം ചാര്‍ത്തിയോ മായാമയൂരമായി നിന്‍ മനമാനന്ദം മാരിവില്‍ പീലികള്‍ നീര്‍ത്തിയോ എന്തെന്ന് അറിയാതെ ഏന്തിനെന്നറിയാതെ നിമിഷത്തിൽ ഒരു സുഖ നിമിഷത്തില്‍..... കണ്ണൊന്നടച്ച് തുറന്നപ്പോളായിരം കര്‍ണ്ണികാര ചില്ല പൂത്തുവോ കാണാക്കിനാവിലെ കാനനഛായയില്‍ വേണുവയിച്ചൊരാള്‍ വന്നുവോ എന്തെന്ന് അറിയാതെ ഏന്തിനെന്നറിയാതെ നിമിഷത്തിൽ ഒരു സുഖ നിമിഷത്തിലെന്തേ നിന്‍ ഹൃദയത്തിന്‍ തന്തികള്‍ താനേപാടീ കവിളിലൊരഞ്ജാത പുളകത്തിന്‍ സിന്ദൂര മുകുളങ്ങള്‍ മെല്ലെ വിരിഞ്ഞൂ നിമിഷത്തിൽ ഹോ..ഉം...ഒരു സുഖനിമിഷത്തില്‍...
Song information
Music: രാജീവ് ഒ എൻ വി
Lyricist: ഒ എൻ വി കുറുപ്പ്
Singer: അപർണ രാജീവ്
Film/album: നിമിഷത്തിൽ ഒരു സുഖ നിമിഷത്തിൽ-ആൽബം
Explore this song
- Singer: അപർണ രാജീവ്
- Film / album: നിമിഷത്തിൽ ഒരു സുഖ നിമിഷത്തിൽ-ആൽബം
- Composer: രാജീവ് ഒ എൻ വി
- Lyricist: ഒ എൻ വി കുറുപ്പ്