Malayalam lyrics
നീ മുകിലോ…പുതുമഴമണിയോ… തൂവെയിലോ…ഇരുളലനിഴലോ… അറിയില്ലിന്നു നീയെന്ന ചാരുത… അറിയാമിന്നിതാണെന്റെ ചേതന… ഉയിരിൽ നിറയും അതിശയകരഭാവം… നീ മുകിലോ…പുതുമഴമണിയോ… തൂവെയിലോ…ഇരുളലനിഴലോ… നീയെന്ന ഗാനത്തിൻ ചിറകുകളേറി… ഞാനേതോ ലോകത്തിൽ ഇടറിയിറങ്ങി… പാടാനായി ഞാൻ… പോരും നേരമോ… ശ്രുതിയറിയുകയില്ല — രാഗം താളം പോലും… നീ മുകിലോ…പുതുമഴമണിയോ… തൂവെയിലോ…ഇരുളലനിഴലോ… നീയെന്ന മേഘത്തിൻ പടവുകൾ കയറി… ഞാനേതോ മാരിപ്പൂ തിരയുകയായി… ചൂടാൻ മോഹമായ്… നീളും കൈകളിൽ… ഇതളടരുകയാണോ — മായാസ്വപ്നം പോലെ… നീ മുകിലോ…പുതുമഴമണിയോ… തൂവെയിലോ…ഇരുളലനിഴലോ… അറിയില്ലിന്നു നീയെന്ന ചാരുത… അറിയാമിന്നിതാണെന്റെ ചേതന… ഉയിരിൽ നിറയും അതിശയകരഭാവം…
Song information
Music: ഗോപി സുന്ദർ
Lyricist: റഫീക്ക് അഹമ്മദ്
Singer: വിജയ് യേശുദാസ്സിതാര കൃഷ്ണകുമാർ
Raaga: സിന്ധുഭൈരവി
Film/album: ഉയരെ
Explore this song
- Singer: വിജയ് യേശുദാസ്സിതാര കൃഷ്ണകുമാർ
- Film / album: ഉയരെ
- Composer: ഗോപി സുന്ദർ
- Lyricist: റഫീക്ക് അഹമ്മദ്